രഞ്ജി സെമി: ഉമേഷ് കേരളത്തെ എറിഞ്ഞിട്ടു; 106 ന് പുറത്ത്
text_fieldsകൃഷ്ണഗിരി (വയനാട്): ‘വാളെടുത്തവന്‍ വാളാൽ’ എന്നു പറയുന്നതുപോലെയായിരുന്നു അത്. പേ സ് ബൗളിങ്ങിനെ തുണക്കുന്ന ട്രാക്കൊരുക്കി എതിരാളികളെ നിലക്കുനിര്ത്താമെന്ന കേരളത്ത ിെൻറ കണക്കുകൂട്ടലുകളെ ഉമേഷ് യാദവ് എന്ന ക്വാളിറ്റി ബൗളര്‍ ഒറ്റക്കെന്നോണം എറിഞ്ഞു ടച്ചുകളഞ്ഞു. ആതിഥേയരുടെ യുവ പേസര്‍മാര്‍ക്ക് ക്വാര്‍ട്ടറില്‍ അതിവേഗ പിന്തുണ നല്കി യ പിച്ചില്‍ വേഗവും തന്ത്രവും സമന്വയിപ്പിച്ച പരിചയസമ്പത്തുമായി ഉമേഷ് തീതുപ്പുന്ന പ ന്തുകളെറിഞ്ഞപ്പോള് രഞ്ജി ട്രോഫിയില്‍ ചരിത്രപോരിനിറങ്ങിയ കേരളത്തിെൻറ പ്രതീ ക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.
48 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റെടുത്ത ഉമേഷിെൻറ ക രിയര്‍ ബെസ്റ്റ് ബൗളിങ്ങിനുമുന്നില്‍ പതറിയ കേരളം ഒന്നാമിന്നിങ്സില്‍ കേവലം 106 റണ്‍സ ിന് പുറത്തായി. രജനീഷ് ഗുര്‍ബാനി മൂന്നു വിക്കറ്റുമായി ഉമേഷിന് പിന്തുണയേകി. അലക്ഷ്യമ ായ ബാറ്റിങ്ങാണ് കേരളത്തിെൻറ തകര്‍ച്ചക്ക് ആക്കംകൂട്ടിയത്. വിഷ്ണു വിനോദ് (37 നോട്ടൗട്ട ്), ക്യാപ്റ്റന്‍ സചിന് ബേബി (22) ബേസില്‍ തമ്പി (10) എന്നിവര്‍ മാത്രമാണ് ആതിഥേയ നിരയില്‍ രണ്ടക്കം കടന്നത്.
തുടര്‍ന്ന് ക്രീസിലെത്തിയ വിദര്‍ഭ മനസ്സാന്നിധ്യംകൊണ്ട് പിച്ച് ബാറ്റിങ്ങിന് അനുകൂലമാക്കി മാറ്റി ഇന്നിങ്സ് ലീഡ് നേടുകയായിരുന്നു. ഒന്നാം ദിവസം സ്റ്റെമ്പടുക്കുേമ്പാൾ അഞ്ചു വിക്കറ്റിന് 171 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകർ. ക്യാപ്റ്റന്‍ ഫൈസ് ഫസല്‍ (74), മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ (34) എന്നിവരാണ് വിദര്‍ഭക്ക് മുന്‍തൂക്കം സമ്മാനിച്ചത്. അഞ്ചു വിക്കറ്റ് കൈയിലിരിക്കേ 65 റണ്‍സിന് മുന്നിലാണ് വിദര്‍ഭ. സന്ദീപ് വാര്യരും എം.ഡി. നിധീഷും രണ്ടുവിക്കറ്റ് വീതം നേടി. അവസാനഘട്ടത്തില്‍ തുടരെ മൂന്നു വിക്കറ്റ് നേടിയാണ് കേരളം നേരിയ പ്രതീക്ഷ നിലനിര്‍ത്തിയത്. വെള്ളിയാഴ്ച ആദ്യസെഷനില്‍ വിദര്‍ഭയെ എളുപ്പം പുറത്താക്കുകയാണ് കേരളത്തിനുമുന്നിലുള്ള ലക്ഷ്യം.
പ്രതീക്ഷകളുടെ കുന്നിടിഞ്ഞ തുടക്കം
ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ സെമിഫൈനല്‍ പോരാട്ടത്തിനിറങ്ങിയ കേരളത്തിെൻറ തുടക്കം പ്രതീക്ഷകളുടെ കുന്നിടിച്ചിലോടെയായിരുന്നു. ടോസ് നിര്‍ണായകമായ മത്സരത്തില്‍ ആ ഭാഗ്യം കേരളത്തെ കൈവിട്ടു. പേസിനെ തുണക്കുന്ന രാവിലത്തെ സെഷനില്‍ ഉമേഷിനെ നേരിടാതിരിക്കാന്‍ കൊതിച്ച ആതിഥേയര്‍ക്കത് കനത്ത തിരിച്ചടിയായിരുന്നു. കടുത്ത ‘ഉമേഷ്ഫോബിയ’യുമായി പാഡുകെട്ടിയിറങ്ങാന് നിര്‍ബന്ധിതരാകുകയായിരുന്നു പിന്നീട് കേരളം. സ്ലിപ്പില്‍ നാലു ഫീല്‍ഡര്‍മാരെ നിര്‍ത്തി വിദര്‍ഭ മെനഞ്ഞ തന്ത്രത്തിനൊത്ത് ഉമേഷ് വെടിച്ചില്ലുകണക്കെ പന്തെറിഞ്ഞുതുടങ്ങിയപ്പോള് ആദ്യ ബാറ്റ്സ്മാനെ മുതല്‍ ഭീതി പൊതിഞ്ഞുനിന്നു. ആ ചങ്കിടിപ്പിെൻറ ഫലമായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീെൻറ (എട്ട്) പുറത്താകൽ. ലൂസ്ബാളിനുമുന്നില് ഭയപ്പാടോടെ അര്ധമനസ്സില് ബാറ്റുവീശിയ അസ്ഹറിനെ മിഡോണില്‍ താക്കൂര്‍ അനായാസം കൈയിലൊതുക്കി. സ്കോര്‍ബോര്‍ഡില്‍ അപ്പോള്‍ കേവലം ഒമ്പതു റണ്‍സ്.
ഉമേഷിെൻറ പടയോട്ടം
നാഗ്പൂരിലെ ജംതയില് ഒമ്പതുവിക്കറ്റ് നേടിയ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിര്‍ത്തിയിടത്തുനിന്ന് കൃഷ്ണഗിരിയില്‍ എറിഞ്ഞുതുടങ്ങിയ ഉമേഷിന് അസഹ്റിെൻറ വിക്കറ്റ് തുടക്കം മാത്രമായിരുന്നു. ക്വാര്‍ട്ടറില്‍ കേരളത്തിെൻറ രക്ഷകനായ സിജോമോന്‍ ജോസഫിനെ റണ്ണെടുക്കുംമുേമ്പ ഉമേഷ് സ്ലിപ്പില്‍ രാമസ്വാമിയുടെ കൈകളിലെത്തിച്ചു. പിന്നാലെ പി. രാഹുലിനെ (ഒമ്പത്) സ്ലിപ്പില്‍ ഫൈസ് കൈയിലൊതുക്കിയപ്പോള്‍ ഗുര്‍ബാനിക്ക് ആദ്യവിക്കറ്റ്. വിനൂപ് മനോഹരന് (പൂജ്യം), കെ.ബി. അരുണ്‍ കാര്‍ത്തിക് (നാല്), എന്നിവരെ വന്നപാടെ തിരിച്ചയച്ച ഉമേഷ് കേരളത്തിെൻറ നടുവൊടിക്കുകയായിരുന്നു.
ഒരുവശത്ത്് താളം കണ്ടെത്തിയ സചിന് ബേബിയെ ക്ലീന്‍ബൗള്‍ഡാക്കി ഗുര്‍ബാനിയും ഉമേഷിനൊപ്പം കൂടി. ജലജ് സക്സേന (ഏഴ്), ബേസില്‍, സന്ദീപ് വാര്യര്‍ (പൂജ്യം) എന്നിവര്‍ക്കും ഉമേഷ് അതിവേഗം പവലിയനിലേക്കുള്ള വഴികാട്ടിയപ്പോള്‍ കേരളം ഒമ്പതിന് 81. മറുവശത്ത് നിധീഷിനെ കൂട്ടുനിര്‍ത്തി അടിച്ചുകളിച്ച വിഷ്ണുവിെൻറ പ്രകടനമാണ് കേരളത്തിെൻറ സ്കോര്‍ മൂന്നക്കം കടത്തിയത്. കേരളം 106ന് കൂടാരം കയറിയതോടെ ഉമേഷിെൻറ കരിയര്‍ ബെസ്റ്റ് ബൗളിങ്ങാണ് ശ്രദ്ധ നേടിയത്. 2010-11ല്‍ മഹാരാഷ്ട്രക്കെതിരെ നാസിക്കില്‍ നടന്ന രഞ്ജി മത്സരത്തില്‍ 74 റണ്‍സിന് ഏഴു വിക്കറ്റ് നേടിയതാണ് കരിയറില്‍ ഇതിന് മുമ്പത്തെ മികച്ച പ്രകടനം.
വിവേകപൂര്‍വം വിദര്‍ഭ
കേരളത്തിേൻറതിന് നേര് വിപരീതമായിരുന്നു തുടക്കത്തില്‍ വിദര്‍ഭയുടെ സമീപനം. വളരെ ശ്രദ്ധാപൂര്‍വമാണ് അവര്‍ കേരള ബൗളര്‍മാരെ നേരിട്ടത്. ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിക്കുന്നതിന് മുന്‍തൂക്കം നല്കിയ മുന്‍നിര ബാറ്റ്സ്മാന്മാര് അപകടകരമായ ഷോട്ടുകള്‍ കളിക്കാന്‍ മുതിര്‍ന്നില്ല. സഞ്ജയ് രാമസ്വാമിയെ (19) നിധീഷ് ക്ലീന്‍ ബൗള്‍ഡാക്കിയശേഷം ഒന്നിച്ച ഫസലും ജാഫറും മത്സരത്തില്‍ വിദര്‍ഭയെ ലീഡിലേക്ക് നയിക്കുകയായിരുന്നു. ഗുജറാത്തിനെതിരെ തീതുപ്പിയ സന്ദീപും ബേസിലുമൊക്കെ ആഞ്ഞെറിഞ്ഞിട്ടും വിദര്ഭക്കാര് തരിമ്പും കുലുങ്ങിയില്ല. ഈ പിച്ചില്‍ എങ്ങനെ ബാറ്റുചെയ്യണമെന്ന് കേരള താരങ്ങള്‍ക്കുള്ള പാഠം കൂടിയായിരുന്നു ഫസല്‍-ജാഫര്‍ കൂട്ടുകെട്ടിെൻറ ബാറ്റിങ്.
രണ്ടാം വിക്കറ്റില്‍ 80 റണ്‍സ് ചേര്‍ത്ത കൂട്ടുകെട്ട് നിധീഷ് പൊളിച്ചത് ജാഫറിനെ സ്ലിപ്പില്‍ അരുൺ കാര്‍ത്തികിെൻറ കൈയിലെത്തിച്ചാണ്. അഥര്‍വ തെയ്ദെയെ (23) ഒപ്പംനിര്‍ത്തി ഇന്നിങ്സ് നയിക്കാന്‍ ശ്രമിച്ച ഫൈസിനെ പിടികൂടി കേരളം കരുത്തുകാട്ടി. സന്ദീപിെൻറ ബൗളിങ്ങില്‍ വിക്കറ്റിനുപിന്നില്‍ അസ്ഹറുദ്ദീെൻറ ക്യാച്ച്. നൈറ്റ് വാച്ച്മാനായെത്തിയ ഗുര്ബാനിയെയും (പൂജ്യം) തെയ്ദെയെയും തിരിച്ചയച്ച കേരളം ആദ്യദിവസത്തെ അവസാന മൂന്നോവറില്‍ കളിയില്‍ മേല്‍ക്കൈ നേടി. റണ്ണെടുക്കാതെ ആദിത്യ സർവാതെയും അക്ഷയ് വാഡ്കറുമാണ് ക്രീസിൽ.
വിസ്മയ ജാഫർ
സീസണില്‍ ആയിരം റണ്‍സെന്ന നേട്ടം രണ്ടുതവണ സ്വന്തമാക്കിയ ആദ്യ താരം
കൃഷ്ണഗിരി: ക്രിക്കറ്റ് ക്രീസില്‍ വലിയൊരു അതിശയമായി മാറുകയാണ് വസീം ജാഫര്‍. കണ്ടുപരിചയിച്ച കണക്കുകൂട്ടലുകളെയെല്ലാം തുടരത്തുടരെ ബൗണ്ടറി കടത്തുന്ന ഈ 41കാരന് വയസ്സെന്നാല്‍ റണ്ണുകള്പോലെ വെറുമൊരു അക്കം മാത്രമാണെന്ന് തിരുത്തിയെഴുതുന്നു. പ്രഫഷനല്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ച് താരങ്ങള്‍ വീട്ടിലിരിക്കുന്ന പ്രായത്തില്‍ റെക്കോഡുകളിലേക്കടക്കം റണ്ണുകള്‍ അടിച്ചുകൂട്ടുന്ന ജാഫര്‍ ഉത്തരം കിട്ടാത്ത സമസ്യയായി മാറിക്കഴിഞ്ഞു. ചങ്കുറപ്പും മനസ്സാന്നിധ്യവുമുണ്ടെങ്കില് സാങ്കേതികത്തികവുള്ള ബാറ്റ്സ്മാന്മാര്ക്ക് കാലം വെല്ലുവിളിയല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ജാഫര്‍.
കേരളത്തിനെതിരെ 31 റണ്‍സെടുത്തതോടെ രഞ്ജി സീസണില്‍ ആയിരം റണ്‍സെന്ന നേട്ടം രണ്ടുതവണ സ്വന്തമാക്കിയ ഏക കളിക്കാരന് എന്ന ബഹുമതിക്കുകൂടി ജാഫര്‍ അര്‍ഹനായി. 2008-09ല്‍ മുംബൈക്കുവേണ്ടി 84.00 ശരാശരിയില്‍ 1260 റണ്‍സ് നേടിയ ജാഫര്‍ ഇക്കുറി 80.75 ശരാശരിയില്‍ 1003 റണ്‍സ് നേടിക്കഴിഞ്ഞു. 252 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് ഇതുവരെ 57 സെഞ്ച്വറികളും 88 ഹാഫ് സെഞ്ച്വറികളുമടക്കം 19113 റണ്‍സാണ് സമ്പാദ്യം. 31 ടെസ്റ്റുകളിൽ അഞ്ച് ശതകവും 11 അർധ ശതകവുമടക്കം 1944 റൺസും സ്കോർ ചെയ്തിട്ടുണ്ട് ഇൗ വലൈങ്കയ്യൻ ബാറ്റ്സ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.