രഞ്ജി ട്രോഫിക്ക് ഇന്ന് തുടക്കം: കേരളം ഇന്ന് ഝാർഖണ്ഡിനെതിരെ
text_fields
ന്യൂഡൽഹി: 84ാമത് രഞ്ജി ട്രോഫി ക്രിക്കറ്റിന് ഇന്ന് തുടക്കമാവുേമ്പാൾ, ശ്രീലങ്കക്ക് കന്നി േലാകകപ്പ് കിരീടം സമ്മാനിച്ച ഡേവ്നൽ വാട്ട്മോറിെൻറ ശിക്ഷണത്തിൽ ചരിത്രംകുറിക്കാൻ കേരളം ഇന്നിറങ്ങും. ഗ്രൂപ്പുഘട്ടത്തിൽതന്നെ തോറ്റുപുറത്താകുന്ന കേരളത്തിെൻറ പതിവുശീലം, മുൻ ആസ്േട്രലിയൻ താരത്തിനുകീഴിയിൽ ഇത്തവണ തിരുത്തിക്കുറിക്കാനാവുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷെൻറയും ആരാധകരുടെയും പ്രതീക്ഷ. കേരളത്തിെൻറ ഹോം ഗ്രൗണ്ടായ തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ശക്തരായ ഝാർഖണ്ഡാണ് ആദ്യ എതിരാളികൾ.
ഗ്രൂപ്പ് ‘ബി’യിൽ മികവുറ്റ എതിരാളികൾക്കൊപ്പമാണ് കേരളം. കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റുകളായ ഝാർഖണ്ഡിനുപുറമെ നിലവിലെ ജേതാക്കളായ ഗുജറാത്ത്, ഹരിയാന, സൗരാഷ്ട്ര, ജമ്മു-കശ്മീർ എന്നിവരാണ് മറ്റു ടീമുകൾ. ആദ്യ രണ്ടുസ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. പേസ് ബൗളിങ്ങിൽ കേരളത്തിെൻറ പ്രതീക്ഷയായിരുന്ന ബേസിൽ തമ്പി ന്യൂസിലൻഡ് ‘എ’ക്കെതിരായ മത്സരത്തിനായി ഇന്ത്യ‘എ’ ടീമിലേക്ക് പോയത് ആതിഥേയർക്ക് തിരിച്ചടിയാവും. ബാറ്റിങ്ങിൽ, സഞ്ജു വി. സാംസൺ, സചിൻ ബേബി, രോഹൻ പ്രേം, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരിലാണ് പ്രതീക്ഷ. സചിൻ ബേബിയാണ് കേരള ടീമിെൻറ ക്യാപ്റ്റൻ.
അതേസമയം, മികച്ച താരങ്ങളുമായാണ് ഝാർഖണ്ഡ് കേരളത്തിലെത്തുന്നത്. സൗരഭ് തിവാരി, ഇഷങ്ക് ജഗ്ഗി, ഇഷൻ കിഷൻ, വരുൺ ആരോൺ, ഷഹബാസ് നദീം എന്നിവർ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ദേശീയ താരങ്ങളായ മുഹമ്മദ് ഷമി, ആർ. അശ്വിൻ, ചേതേശ്വർ പുജാര, മുരളി വിജയ്, അഭിനവ് മുകുന്ദ്, വൃദ്ധിമാൻ സാഹ തുടങ്ങിയവർ വിവിധ ടീമുകൾക്കായി ഇന്ന് കളത്തിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.