രഞ്ജി: ഹൈദരാബാദിനെതിരെ കേരളം നാലിന് 231
text_fieldsതിരുവനന്തപുരം: രഞ്ജിട്രോഫി സീസണിലെ ആദ്യമത്സരത്തിൽ ഹൈദരാബാദിനെതിരെ കേരളം ഭേദപ്പെട്ട നിലയിൽ. തിരുവനന്തപുരം സെൻറ്സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച മത്സരത്തിെൻറ ആദ്യദിനത്തെ കളി അവസാനിക്കുേമ്പാൾ കേരളം 85 ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടി. ക്യാപ്റ്റൻ സച്ചിൻ ബേബി, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ഒാപണർ ജലജ് സക്സേന എന്നിവരുടെ അർധസെഞ്ച്വറിയാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
25 റൺസ് നേടിയ അരുൺ കാർത്തികും ജലജ് സക്സേനയും ചേർന്ന് ഒന്നാംവിക്കറ്റിൽ 59 റൺസാണ് നേടിയത്. തുടർന്ന്, സ്കോർ 110 ലെത്തിയപ്പോൾ 29 റൺസ് നേടിയ രോഹൻേപ്രമിനെയും കേരളത്തിന് നഷ്ടമായി. എന്നാൽ, സ്കോർ 123 ലെത്തിയപ്പോൾ 57 റൺസ് നേടിയ ജലജ് സക്സേനയെ നഷ്ടപ്പെടുകയായിരുന്നു.
കേരളം തകർച്ചയിലേക്ക് നീങ്ങുെന്നന്ന് തോന്നിയ സന്ദർഭത്തിലാണ് 53 റൺസ് േനടിയ സഞ്ജുവും പുറത്താകാതെ 57 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയും ചേർന്ന് കേരളത്തെ 200 കടത്തിയത്. എന്നാൽ, സ്കോർ 212 ൽ എത്തിയപ്പോൾ സഞ്ജുവിനെ നഷ്ടപ്പെെട്ടങ്കിലും മൂന്ന് റൺസ് നേടിയ വി.എ. ജഗദീഷിനെ കൂട്ടുപിടിച്ച് സച്ചിൻ കേരളത്തിെൻറ ഇന്നിങ്സ് തുടരുകയാണ്. മെഹ്ദിഹസൻ രണ്ടും വിക്കറ്റുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.