രഞ്ജി: പഞ്ചാബിനെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച
text_fieldsമൊഹാലി: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ് ‘ബി’ മത്സരത്തിൽ പഞ്ചാബിനെതിരെ കേരളത്തിന് ആദ്യ ദിനം ബാറ്റിങ് തകർ ച്ച. ആദ്യ ഇന്നിങ്സിൽ 121 റൺസിന് കേരളത്തിെൻറ എല്ലാവരും പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ര ണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 135 റൺസ് എടുത്തിട്ടുണ്ട്.
രാഹുലും അരുൺ കാർത്തിക്കും മോശമല്ലാത്ത തുടക്കം നൽകിയിട്ടും അതിവേഗം വിക്കറ്റ് കളഞ്ഞുകുളിച്ചാണ് കേരളം വൻ വീഴ്ചയിലക്ക് കൂപ്പുകുത്തിയത്. സചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ രണ്ടക്കം കാണാതെ പുറത്തായപ്പോൾ സൂപ്പർ താരം ജലജ് സക്സേന 11 റൺസെടുത്ത് പുറത്തായി. 35 റൺസുമായി ഒരറ്റത്ത് പൊരുതിനിന്ന വിഷ്ണു വിനോദാണ് കേരളത്തിെൻറ സ്കോർ മൂന്നക്കം കടത്തിയത്.
ഇന്ത്യൻ താരം സിദ്ധാർഥ് കൗളും മുംബൈ ഇന്ത്യൻസിെൻറ മായങ്ക് മർകാൻഡെയും ചേർന്നാണ് കേരള ബാറ്റിങ്ങിനെ പിച്ചിച്ചീന്തിയത്. സിദ്ധാർഥ് കൗൾ ആറു വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനുവേണ്ടി ഒാപണർമാരായ ജീവൻജോത് സിങ്ങും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകി. യുവരാജ് സിങ് ഉൾപ്പെടെ കരുത്തർ ഇനിയും ഇറങ്ങാനുള്ള ടീമിനെതിരെ ജയിക്കാൻ കേരളത്തിന് അത്ഭുതങ്ങൾ കാണിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.