രഞ്ജി ട്രോഫി കിരീടം വിദർഭക്ക്
text_fieldsഇന്ദോർ: കുൽവന്ത് ഖെജ്റോലിയയെ ഫൈൻ ലെഗ് ബൗണ്ടറിയിലേക്ക് പായിച്ച് വിജയറൺ നേടുേമ്പാൾ ഇന്ത്യൻ ക്രിക്കറ്റിലെ പരിചയസമ്പന്നനായ താരങ്ങളിലൊരാളായ വസീം ജാഫറിന് അത് പുത്തരിയായിരുന്നില്ല. മുംബൈ അണിയിൽ എട്ട് രഞ്ജി ട്രോഫി കിരീടം നേടിയിട്ടുള്ള ജാഫറിനെ പോലെയായിരുന്നില്ല വിദർഭ ടീമിലെ മറ്റുള്ളവരുടെ അവസ്ഥ. രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റിലെ സുപ്രധാന ടൂർണമെൻറിൽ വമ്പന്മാരെയെല്ലാം മലർത്തിയടിച്ചെത്തിയ വിദർഭയെന്ന ‘കൊച്ചുടീമിന്’ ഒടുവിൽ സ്വപ്നതുല്യമായ കിരീട വിജയം സമ്മാനിക്കാനായതിെൻറ ത്രില്ലിലായിരുന്നു കളിക്കാർ.
ഡൽഹിയെ ഒമ്പത് വിക്കറ്റിന് തകർത്തായിരുന്നു വിദർഭയുടെ കിരീടധാരണം.
സ്കോർ: ഡൽഹി: 295, 280. വിദർഭ: 547, 32/1. കൂറ്റൻ ഒന്നാമിന്നിങ്സ് സ്കോറുമായി ഡൽഹിയെ രണ്ടാം വട്ടം ബാറ്റിങ്ങിനയച്ച വിദർഭ വീണ്ടും ബാറ്റിങ് തുടങ്ങുേമ്പാൾ ലക്ഷ്യം 29 റൺസ് മാത്രമായിരുന്നു. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ടീം അനായാസം അത് നേടുകയും ചെയ്തു. ആദ്യ ഇന്നിങ്സിൽ ഹാട്രിക്കടക്കം ആറും രണ്ടാം വട്ടം രണ്ടും വിക്കറ്റെടുത്ത പേസ് ബൗളർ രജനീഷ് ഗുർബാനിയാന് കളിയിലെ കേമൻ.
നാലാം ദിനം ഏഴിന് 528 എന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച വിദർഭ അധികം വൈകാതെ ഒാൾഒൗട്ടായെങ്കിലും വൻ ലീഡ് പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്കും നിലംതൊടാനായില്ല. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്ന ധ്രുവ് ഷോറി തന്നെയാണ് 62 റൺസുമായി രണ്ടാം തവണയും പിടിച്ചുനിന്നത്.
64 റൺസുമായി നിതീഷ് റാണയും ചെറുത്തുനിന്നു. ഒാപണർമാരായ ഗൗതം ഗംഭീറും (36) കുനാൽ ചണ്ഡേലയും (32) തരക്കേടില്ലാത്ത തുടക്കം നൽകിയശേഷം റാണയും ഷോറിയും ഒരുമിച്ചതോടെ രണ്ട് വിക്കറ്റിന് 164 എന്ന നില വരെയെത്തിയെങ്കിലും ഇരുവരും പുറത്തായേതാടെ പിന്നീട് പിടിച്ചുനിൽക്കാനായില്ല. നായകൻ ഋഷഭ് പന്ത് (32) അനാവശ്യ ഷോട്ടിന് ശ്രമിച്ച് മടങ്ങുക കൂടി ചെയ്തതോടെ ഡൽഹിയുടെ പോരാട്ടം അവസാനിച്ചു.
15 വർഷമായി ടീമിെനാപ്പമുള്ള ക്യാപ്റ്റൻ ഫൈസ് ഫസലിന് ഏറെ മധുരതരമായി ഇൗ കിരീട വിജയം. 900 റൺസ് സ്കോർ ചെയ്ത് ടീമിെൻറ മുന്നേറ്റത്തിൽ മുഖ്യ പങ്ക് വഹിക്കാനും ഒാപണിങ് ബാറ്റ്സ്മാനായി. രഞ്ജി ട്രോഫിയിൽ അരങ്ങേറി 61ാം വർഷമാണ് വിദർഭ ട്രോഫിയിൽ മുത്തമിടുന്നത്.
എട്ട് വർഷത്തിനിടെ മൂന്നാമത്തെ പുതിയ ചാമ്പ്യന്മാരാണ് വിദർഭ. 2010-11 സീസണിൽ രാജസ്ഥാനും കഴിഞ്ഞ സീസണിൽ ഗുജറാത്തും കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.