500 കടന്ന് വിദർഭ; കളി കൈവിട്ട് കേരളം
text_fieldsസൂറത്ത്: രഞ്ജി േട്രാഫിയിൽ കേരളത്തിെൻറ സെമിഫൈനൽ മോഹം തച്ചുടച്ച് വിദർഭയുടെ റൺവേട്ട. രണ്ടാം ഇന്നിങ്സിൽ അപരാജിത കുതിപ്പ് നടത്തിയവർ ലീഡ് 501െലത്തിയിട്ടും ബാറ്റിങ് തുടരുന്നു. ഒന്നാം ഇന്നിങ്സിൽ കേരളത്തെ 70 റൺസിന് പിന്നിൽ വീഴ്ത്തിയ വിദർഭ നാലാം ദിനം കളി അവസാനിക്കുേമ്പാൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 431 റൺസ് എന്ന നിലയിൽ. നായകൻ ഫൈസ് ഫസലും (119), ആദിത്യ വൻഖാഡെയും (107) സെഞ്ച്വറിയോടെ മുന്നിൽനിന്ന് നയിച്ചപ്പോൾ, വസിം ജാഫർ (58), ഗണേഷ് സതീസ് (65) എന്നിവർ അർധ സെഞ്ച്വറിയുമായി മികച്ച പിന്തുണയും നൽകി.
ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയുടെ കടംവീട്ടുന്നതായിരുന്നു ഇക്കുറി വിദർഭയുടെ പ്രകടനം. സന്ദീപ് വാര്യർ, അക്ഷയ് കെ.സി, ജലജ് സക്സേന എന്നിവർ ചേർന്ന് സ്പിൻ-പേസ് ആക്രമണം സജീവമാക്കിയപ്പോൾ ടൂർണമെൻറിലെ ടോപ് സ്കോററായ ഫൈസ് ഫസൽ കൂടുതൽ പക്വമായ ഇന്നിങ്സ് കാഴ്ചവെച്ചു. ശനിയാഴ്ച ക്രീസിലെത്തിയ നായകൻ, ഞായറാഴ്ച ഉച്ചകഴിഞ്ഞ് മാത്രമാണ് മടങ്ങിയത്. അപ്പോഴേക്കും 209 പന്ത് നേരിട്ട് 119 റൺസ് അടിച്ചെടുത്തിരുന്നു. മധ്യനിരയിൽ വൻഖാഡെ വെടിക്കെട്ട് മൂഡിലായിരുന്നു. ജാഫറിനും സതീഷിനുമൊപ്പം ചേർന്ന് സിക്സും ബൗണ്ടറിയും പറത്തിയാണ് വൻഖാഡെ ശതകം കടന്നത്. ജലജ് മൂന്നും അക്ഷയ് കെ.സി രണ്ടും വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയപ്പോൾ തന്നെ കേരളം പ്രതിസന്ധിയിലായിരുന്നു. രണ്ടാം ഇന്നിങ്സിൽ വിദർഭ കൂറ്റൻ സ്കോറിലേക്ക് നീങ്ങിയതോടെ അവശേഷിച്ച പ്രതീക്ഷ പോലും അസ്തമിച്ചു. സെമി ഫൈനലിലേക്കുള്ള ബാറ്റിങ് പരിശീലനമാക്കി മാറ്റിയ ഫൈസ് ഫസലും സംഘവും തിങ്കളാഴ്ച രാവിലെ കളി ഡിക്ലയർ ചെയ്ത് കേരളത്തെ ബാറ്റിങ്ങിനയക്കാനാവും ശ്രമിക്കുക. സമനിലയിൽ പിരിഞ്ഞാൽ ഒന്നാം ഇന്നിങ്സ് ലീഡോടെ വിദർഭ സെമിയിൽ ഇടം പിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.