രഞ്ജിയിൽ ചരിത്ര വിജയം; കേരളം ക്വാർട്ടറിൽ
text_fieldsറോത്തക്: പതിറ്റാണ്ടുകളായി കേരള ക്രിക്കറ്റ് കാത്തിരുന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. വമ്പന്മാർ വാഴുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി കേരളത്തിന് ക്വാർട്ടർ ഫൈനൽ പ്രവേശനം. അനന്തപത്മനാഭൻ മുതൽ സുനിൽ ഒയാസിസും സോചി ചെറുവത്തൂരും എസ്. ശ്രീശാന്തും വരെയുള്ള പ്രതിഭകളിലൂടെ കേരളം മോഹിച്ച സ്വപ്നം പൂവണിയുന്നത് സചിൻ ബേബിയും സഞ്ജു സാംസണും ബേസിൽ തമ്പിയും ഉൾപ്പെടെയുള്ള യുവതാരങ്ങളിലൂടെ. ഗ്രൂപ് ‘ബി’യിലെ അവസാന മത്സരത്തിൽ ഹരിയാനയെ ഇന്നിങ്സിനും എട്ടു റൺസിനും കീഴടക്കിയാണ് കേരളം അരനൂറ്റാണ്ടിലേറെ നീണ്ട രഞ്ജി സീസണിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയത്.
ഗ്രൂപ്പിൽ ഗുജറാത്തും സൗരാഷ്ട്രയും തീർത്ത വെല്ലുവിളികൾക്കിടെയായിരുന്നു അവസാന മത്സരത്തിൽ അനായാസ ജയം പിറന്നത്. ആറു കളിയിൽ 34 ജയവുമായി ഗുജറാത്ത് ഒന്നാമതായപ്പോൾ, 31 പോയൻറുമായി കേരളം രണ്ടാം സ്ഥാനക്കാരായി. എന്നാൽ, നിർണായക അങ്കത്തിൽ രാജസ്ഥാനു മുന്നിൽ സമനില വഴങ്ങിയ സൗരാഷ്ട്ര (26) മൂന്നാം സ്ഥാനത്തായി.അഞ്ചു വിക്കറ്റ് അകലെ നോക്കൗട്ട് റൗണ്ട് എന്ന പ്രതീക്ഷയോടെയാണ് ചൊവ്വാഴ്ച കേരളം വീണ്ടും മൈതാനത്തിറങ്ങിയത്. അഞ്ചിന് 83 റൺസ് എന്ന നിലയിൽ കളി പുനരാരംഭിക്കുേമ്പാൾ വിക്കറ്റുകൾ എറിഞ്ഞുവീഴ്ത്താനായിരുന്നു കേരള പ്ലാൻ. രജത് പല്ലിവാലിനെ (34) ആറാമനായി ജലജ് സക്സേന പുറത്താക്കിയതോടെ കേരളം പ്രതീക്ഷയിലായി. സ്കോർ 119. അടുത്ത ഒാവറിൽ അമിത് മിശ്രയും (40) മടങ്ങി. പിന്നെ വിക്കറ്റ് വീഴ്ചയായി. എച്ച്.വി. പേട്ടൽ (1), എ.കെ. ചഹൽ (12), ഹൂഡ (5) എന്നിവർകൂടി മടങ്ങിയതോടെ കേരളം ഇന്നിങ്സ് ജയം ഉറപ്പിച്ചു. മെഹ്ത 32 റൺസുമായി പുറത്താവാതെ നിന്നു. സക്സേനയും എം.ഡി. നിധീഷും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
മറ്റൊരു മത്സരത്തിൽ ഗുജറാത്ത് ഝാർഖണ്ഡിനെതിരെ 10 വിക്കറ്റ് ജയത്തോടെ ഗ്രൂപ് ജേതാക്കളായി നോക്കൗട്ടിൽ കടന്നു. അതേസമയം, സൗരാഷ്ട്രയുടെ ഇന്നിങ്സ് വിജയമെന്ന സ്വപ്നം രാജസ്ഥാൻ സമനിലയിൽ പൂട്ടി. ഇന്നിങ്സ് േഫാളോ ഒാൺ ചെയ്ത രാജസ്ഥാൻ മൂന്നു സെഞ്ച്വറികളോടെയാണ് ചെറുത്തുനിന്നത്.
ക്വാർട്ടറിൽ ഇടം നേടിയവർ
ഗ്രൂപ് ‘എ’: കർണാടക, ഡൽഹി
ഗ്രൂപ് ‘ബി’: ഗുജറാത്ത്, കേരളം
ഗ്രൂപ് ‘സി’: മധ്യപ്രദേശ്, മുംബൈ
ഗ്രൂപ് ‘ഡി’: വിദർഭ, ബംഗാൾ
രഞ്ജി േട്രാഫി ക്വാർട്ടർ ലൈനപ്
മത്സരങ്ങൾ ഡിസംബർ ഏഴു മുതൽ 11 വരെ
1 ഡൽഹി x മധ്യപ്രദേശ്
2 ബംഗാൾ x കേരളം
3 ഗുജറാത്ത് x വിദർഭ
4 മുംബൈ x കർണാടക
കേരളത്തിന് എതിരാളി വിദർഭ
ക്വാർട്ടർ ഫൈനലിൽ കേരളത്തിെൻറ എതിരാളി കരുത്തരായ വിദർഭ. ഡിസംബർ ഏഴിന് സൂറത്തിലാണ് മത്സരം. ഗ്രൂപ് ‘ഡി’യിൽ ആറു കളിയിൽ നാല് ജയവും രണ്ട് സമനിലയുമായി 31 പോയൻറ് നേടി ഒന്നാം സ്ഥാനത്താണ് ഇവർ. െഎ.പി.എൽ സൂപ്പർ താരം ഫൈസ് ഫസൽ നായകനായ ടീമിൽ മുൻ ഇന്ത്യൻ താരം വസിം ജാഫറുണ്ട്. ഗണേഷ് സതീഷ്, ജിതേഷ് ശർമ, ലളിത് യാദവ്, രവി കുമാർ ഠാകുർ എന്നിവരാണ് ശ്രദ്ധേയ താരങ്ങൾ. ആറു കളിയിൽ അഞ്ചു ജയവും ഒരു തോൽവിയുമായിരുന്നു കേരളത്തിെൻറ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.