ധോണിയെ ഏഴാമനാക്കിയതിൽ വിശദീകരണവുമായി രവി ശാസ്ത്രി
text_fieldsന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ എം.എസ്. ധോണിയെ ബാറ്റിങ്ങിൽ ഏഴ ാമനാക്കി ഇറക്കിയതിന് കാരണം വിശദീകരിച്ച് ടീം പരിശീലകൻ രവി ശാസ്ത്രി. ധോണിയെ ബാറ്റിങ് ഓർഡറിൽ താഴേക്ക് ഇറക്കിയതി നെ മുൻ താരങ്ങൾ ഉൾപ്പടെ വിമർശിച്ചിരുന്നു. നിർണായക മത്സരത്തിൽ 18 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ശേഷമാണ് ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. ഇത് ടീമിന്‍റെ കൂട്ടായ തീരുമാനമായിരുന്നെന്ന് രവി ശാസ്ത്രി പറയുന്നു. ധോണിയെ നേരത്തെ ഇറക്കി അദ്ദേഹം ഉടനെ പുറത്താവുകയാണെങ്കിൽ അത് തിരിച്ചടിയാകുമായിരുന്നു. ധോണിയുടെ അനുഭവ സമ്പത്ത് കളിയുടെ അവസാനത്തിൽ ആവശ്യമായിരുന്നു. ഏറ്റവും മികച്ച ഫിനിഷർ ആണ് ധോണി -ശാസ്ത്രി പറഞ്ഞു.
ഏഴാമതിറങ്ങിയ ധോണി, രവീന്ദ്ര ജഡേജയുമൊത്ത് 116 റൺസിന്‍റെ കൂട്ടുകെട്ട് ഉയർത്തിയിരുന്നു. എന്നാൽ, 49ാം ഓവറിൽ ധോണി റൺ ഔട്ട് ആയതോടെയാണ് കളി ഇന്ത്യ കൈവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.