Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 7:16 PM GMT Updated On
date_range 2 Aug 2017 7:16 PM GMTെഎ.സി.സി റാങ്കിങ് ബൗളർമാരിൽ ജദേജ തന്നെ നമ്പർ വൺ
text_fieldsbookmark_border
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ട റാങ്കിങ്ങിൽ ബൗളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ രവീന്ദ്ര ജദേജ ഒന്നാം സ്ഥാനം നിലനിർത്തി. ശ്രീലങ്കൻ ക്യാപ്റ്റനും സ്പിന്നറുമായ രംഗണ ഹെറാതിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി ആർ. ആശ്വിൻ രണ്ടാം സ്ഥാനത്തെത്തി. ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനം നിലനിർത്തി. പട്ടികയിൽ, ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ആണ് ഒന്നാമത്. ഇംഗ്ലണ്ട് താരം ജോ റൂട്ട്, ന്യൂസിലൻഡ് താരം കെയിൻ വില്യംസൺ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. നാലാമനായി ഇന്ത്യൻ താരം ചേതേശ്വർ പുജാരയും. ബംഗ്ലാദേശ് താരം ശാകിബുൽ ഹസനാണ് ഒാൾറൗണ്ട് പട്ടികയിൽ ഒന്നാമൻ. ഇൗ പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനക്കാരാണ് യഥാക്രമം ജദേജയും അശ്വിനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story