തന്നെ അജയ് എന്ന് വിളിച്ചെന്ന് ജഡേജ; ട്വിറ്ററിൽ ട്രോളിക്കൊന്ന് ആരാധകർ
text_fields‘സർ ജഡ്ഡു’ എന്നാണ് രവീന്ദ്ര ജഡേജയെ ആരാധകർ വിളിക്കുന്നത്, ജഡേജ സീരിയസായി പറയുന്നതും ചെയ്യുന്നതും ചിലപ്പോൾ കോമഡിയാവുന്നത് കാരണമത്രെ ആരാധകർ ഇന്ത്യയുടെ സൂപ്പർ ഒാൾ റൗണ്ടറിനെ ‘സർ’ എന്ന് വിളിച്ച് ബഹുമാനിക്കുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിയും ജഡേജയെ ‘സർ’ എന്ന് വിളിച്ച് ബഹുമാനിച്ചവരിൽ പെടും.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തമാശയ്ക്കാണെങ്കിലും ഏറ്റവും കളിയാക്കപ്പെടുന്ന താരമാണ് ജഡേജ. ജഡേജയെ ഏറ്റവും ഒടുവിൽ സംഘം ചേർന്ന് കളിയാക്കിയിരിക്കുന്നത് ഒരു ട്വീറ്റിെൻറ പേരിലാണ്.
ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ജഡേജയെ അഭിനന്ദിക്കാൻ വന്ന ഒരു ആരാധകൻ പറഞ്ഞു ‘‘ നന്നായി പന്തെറിഞ്ഞു ‘അജയ്’ അവസാനത്തെ മാച്ചിൽ താങ്കൾ മികച്ച പ്രകടനം പുറത്തെടുത്തു’’
‘‘രാജ്യത്തിന് വേണ്ടി 9 വർഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു എന്നിട്ടും ജനങ്ങൾക്ക് എെൻറ പേര് ഒാർമയില്ല’’ മണ്ടത്തരം... ഇങ്ങനെയായിരുന്നു ജഡ്ഡുവിെൻറ ട്വീറ്റ്.
Someone came to me and said“well ball ajay. you bowled brilliantly in last match”.played 9 years of international cricket for country and still ppl dont remember my name.#stupidity #gavaar
— Ravindrasinh jadeja (@imjadeja) December 8, 2017
ഇന്ത്യയുടെ മികച്ച കളിക്കാരനും ജനപ്രിയനുമായിരുന്ന ‘അജയ് ജഡേജ’യാണെന്ന് തെറ്റിധരിച്ച് രവീന്ദ്ര ജഡേജയെ അഭിനന്ദിച്ച ആരാധകനോടുള്ള രോഷം ജഡേജ ട്വീറ്റ് ചെയ്യേണ്ട താമസം വന്നില്ലേ മറുപടി ട്വീറ്റുകൾ...
കോയി ബാത് നഹി അജയ് മാഫ് കർദോ ഉസേ, ജന്മദിനാശംസകൾ അജയ്, നന്നായി പന്തെറിഞ്ഞു അജയ് തുടങ്ങി ജഡ്ഡുവിെൻറ പരിഭവ ട്വീറ്റിന് ശേഷം, അജയ് എന്നു മാത്രമായി ആരാധകരുടെ വിളി. ജഡേജയെ കളിയാക്കാൻ വേണ്ടി അജയ് എന്ന് വിളിച്ചതാവാമെന്ന് പറയുന്നവരുമുണ്ട്.
Koi baat nahi Ajay. Maaf kar do use.
— Ashwani (@pasreech) December 8, 2017
Belated Happy Birthday Ajay.
— JuG. (@SRKsTrooper) December 8, 2017
Areey aapko kaun nai pehchaanta sir, banda mazak karra hoga!
— Ankie shekhawat (@Ankieshekhawat) December 8, 2017
That’s sad, Ajay
— Toney (@toney_mathew) December 8, 2017
Well bowled Ajay in the last game!
— Abhishek Chaturvedi (@CricFarmer) December 8, 2017
ഇന്ത്യക്ക് വേണ്ടി എല്ലാ ഫോർമാറ്റിലും നിരവധി മൽസരങ്ങൾ കളിച്ച ജഡേജ മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. സമീപ കാലത്ത് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഒാൾറൗണ്ടർ കൂടിയാണ് ജഡേജ. വളരെ ദരിദ്ര കുടുംബത്തിൽ നിന്നും ദേശിയ ടീമിലേക്ക് വന്ന ജഡ്ഡു ക്രിക്കറ്റ് ആരാധകർക്കും സഹതാരങ്ങൾക്കും പ്രിയങ്കരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.