ബൗളിങ്ങിൽ ജദേജ നമ്പർ വൺ
text_fieldsന്യൂഡൽഹി: െഎ.സി.സി ടെസ്റ്റ് ബൗളിങ്ങിൽ സഹതാരം അശ്വിനെ മറികടന്ന് രവീന്ദ്ര ജദേജ ഒന്നാമെതത്തിയപ്പോൾ ആസ്്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇരട്ട ശതകം നേടിയ ചേതേശ്വർ പുജാര ബാറ്റിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. പുജാരയുടെ കരിയറിലെ മികച്ച റാങ്കാണിത്.
ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുമുമ്പ് അശ്വിനും ജദേജയും 892 റേറ്റിങ് പോയൻറുമായി റാങ്കിങ്ങിൽ ഒന്നാംസ്ഥാനം പങ്കിട്ടിരുന്നു. എന്നാൽ, റാഞ്ചി ടെസ്റ്റിൽ ജദേജ ഒമ്പതു വിക്കറ്റ് നേടുകയും അശ്വിൻ നിറംമങ്ങുകയും ചെയ്തതോടെ സ്ഥാനം മാറിമറിഞ്ഞു. ഇതോടെ അശ്വിനും ബിഷൻ സിങ് ബേദിക്കും ശേഷം ലോക ഒന്നാം നമ്പർ ബൗളറാവുന്ന ഇന്ത്യക്കാരനായി ജദേജ (899).
മൂന്നാം ടെസ്റ്റിൽ നേടിയ 202 റൺസാണ് 861 പോയൻറുമായി ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താൻ പുജാരയെ സഹായിച്ചത്. ന്യൂസിലൻഡിെൻറ കെയ്ൻ വില്യംസണിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പുജാര രണ്ടാം സ്ഥാനം പിടിച്ചെടുത്തത്. മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് (941 പോയൻറ്) തന്നെയാണ് ഒന്നാമത്. ജോ റൂട്ടും (848) വിരാട് കോഹ്ലിയും (826) മൂന്നും നാലും സ്ഥാനങ്ങളിലാണ്. അതേസമയം, ടെസ്റ്റ് ഒാൾറൗണ്ടർമാരിൽ ബംഗ്ലാദേശിെൻറ ഷാകിബ് അൽഹസൻ ഒന്നാമതും (431) അശ്വിനും (408) ജദേജയും (387) രണ്ടും മൂന്നും സ്ഥാനത്തുമാണ്. ടെസ്റ്റിൽ ഒന്നാം നമ്പർ ടീം ഇന്ത്യതന്നെയാണ് (121). രണ്ടാം സ്ഥാനത്തുള്ള ആസ്ട്രേലിയക്ക് 109ഉം മൂന്നാമതുള്ള ദക്ഷിണാഫ്രിക്കക്ക് 107ഉം പോയൻറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.