ദാദയെ വെട്ടി ശാസ്ത്രി; തിരിച്ചടിച്ച് ഗാംഗുലി
text_fieldsഅവസാന ഒാവറിലേക്ക് നീങ്ങിയ ട്വൻറി20 മത്സരത്തിെൻറ പ്രതീതിയിലായിരുന്നു ഇന്ത്യൻ ടീം പരിശീലകനുവേണ്ടിയുള്ള ഇൻറർവ്യൂ. ഒരറ്റത്ത് കോഹ്ലി-ശാസ്ത്രി സഖ്യവും മറുവശത്ത് സൗരവ് ഗാംഗുലിയും പോരടിച്ചുനിന്ന മത്സരം സമനിലയിൽ അവസാനിച്ചുവെന്നു വേണം പറയാൻ. തോൽവിയുറപ്പിച്ച മത്സരത്തിൽ അപ്രതീക്ഷിത ഇന്നിങ്സിലൂടെ സമനിലപിടിച്ച സൗരവ് ഗാംഗുലിയും നായകെൻറ പിന്തുണയോടെ പരിശീലകസ്ഥാനത്തെത്തിയ രവി ശാസ്ത്രിയുമാണ് അഭിമുഖമെന്ന കളിയെ ആവേശത്തിലെത്തിച്ചത്.
ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലിയുടെ എതിർപ്പ് മറികടന്ന് പരിശീലകെൻറ കസേര സ്വന്തമാക്കി കോഹ്ലി-ശാസ്ത്രി സഖ്യം വിജയമുറപ്പിച്ചതാണ്. എന്നാൽ, ഇരുവരുടെയും എതിർപ്പ് മറികടന്ന് സഹപരിശീലകരായി ദ്രാവിഡിനെയും സഹീറിനെയും അവരോധിച്ച് അവസാന നിമിഷം ഗാംഗുലിയും ഒപ്പം പിടിച്ചു. അനിൽ കുംെബ്ലയുടെ ഒഴിവാകലോടെ അവസാനിച്ചെന്ന് കരുതിയ വിവാദം പുതിയ തലങ്ങളിലേക്ക് എത്തിപ്പെടുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.
രവി ശാസ്ത്രിയുടെ എൻട്രി
പരിശീലകസ്ഥാനത്തേക്ക് ഇൻറർവ്യൂ തുടങ്ങുന്നതിനുമുേമ്പ ഗാംഗുലി-ശാസ്ത്രി വാക്പോര് തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ പോരിനുള്ള ആയുധങ്ങളുമായാണ് ഇരുവരും ഇൻറർവ്യൂവിന് എത്തിയത്. ഇതിൽ ആദ്യ ജയം രവി ശാസ്ത്രിക്കായിരുന്നു. ഗാംഗുലിക്കു പുറമെ ഉപദേശക സമിതിയിലുള്ള സചിനെയും ലക്ഷ്മണിനെയും ഒപ്പം നിർത്താനായതാണ് ശാസ്ത്രിക്ക് ഗുണംചെയ്തത്. സചിനെ നേരേത്തതന്നെ ചാക്കിലാക്കിയ അദ്ദേഹം അവസാന നിമിഷം ലക്ഷ്മണിെൻറ പിന്തുണയും പിടിച്ചുപറ്റി. നായകൻ വിരാട് കോഹ്ലിയും ശാസ്ത്രിയെ പിന്തുണച്ചതോടെ വീരേന്ദർ സെവാഗിനെ തള്ളി രവി ശാസ്ത്രി ഇന്ത്യയുടെ കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു.
ഗാംഗുലിയുടെ തിരിച്ചടി
ശാസ്ത്രിയെ കോച്ചാക്കിയാൽ സഹപരിശീലകരെ തെരഞ്ഞെടുക്കാനുള്ള അധികാരം അദ്ദേഹത്തിന് നൽകരുതെന്നായിരുന്നു ഗാംഗുലിയുടെ അടുത്ത ആവശ്യം. എന്നാൽ, രവി ശാസ്ത്രിയും വിരാട് കോഹ്ലിയും ഇൗ ആവശ്യത്തെ എതിർത്തു. ശാസ്ത്രി ടീം ഡയറക്ടറായിരുന്ന കാലത്ത് ബൗളിങ് കോച്ചായിരുന്ന ഭാരതി അരുണിനെ ആ സ്ഥാനത്ത് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതോടെ തങ്ങളുടെ തീരുമാനങ്ങളെല്ലാം ഏകപക്ഷീയമായി നടപ്പാക്കാനാകുമെന്നായിരുന്നു കോഹ്ലി-ശാസ്ത്രി കൂട്ടുകെട്ടിെൻറ കരുതൽ. ഇതിനെ എതിർത്ത ഗാംഗുലി ബൗളിങ് പരിശീലകസ്ഥാനത്തേക്ക് സഹീർ ഖാെൻറ പേര് ഉയർത്തിക്കാട്ടി.
ഇതോടെ സഹീർ ഖാെൻറ നാട്ടുകാരനും മുംബൈ ടീമിലെ സഹതാരവുമായ സചിൻ സമ്മർദത്തിലായി. ഇൗ സമ്മർദം മുതലെടുത്ത് സചിെൻറയും ലക്ഷ്മണിെൻറയും പിന്തുണ നേടി സഹീറിനെ ബൗളിങ് പരിശീലകസ്ഥാനത്തെത്തിച്ചു. താൽക്കാലികമെന്ന പേരിലാണ് സഹീറിെൻറ നിയമനം. അതുകൊണ്ടുതന്നെ, ഒരു വിവാദമുണ്ടായാൽ ആദ്യം തെറിക്കുക സഹീറിെൻറ തൊപ്പിയായിരിക്കും. സഹീറിനെ താൽക്കാലികമായി നിയമിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, ഭാരതി അരുണിനായിരിക്കും തുടർന്നും പരിഗണനയെന്നും കോഹ്ലി വ്യക്തമാക്കിയിട്ടുണ്ട്.
കുംെബ്ലയുമായി അടുത്ത ബന്ധമുള്ള രാഹുൽ ദ്രാവിഡിനെ ബാറ്റിങ് കോച്ചാക്കുന്നതിലും നായകൻ വിരാട് കോഹ്ലിക്ക് താൽപര്യമില്ലായിരുന്നു. സചിെൻറയും ലക്ഷ്മണിെൻറയും പിന്തുണയോടെ ദ്രാവിഡിനെയും അവരോധിച്ച് ഗാംഗുലി തലയുയർത്തിയാണ് മടങ്ങിയത്. ദ്രാവിഡിെൻറ സേവനം വിദേശ പര്യടനങ്ങളിൽ മാത്രമായി ഒതുക്കാൻ കഴിഞ്ഞുവെന്നതാണ് കോഹ്ലിയുടെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.