ബാംഗ്ലൂരിെൻറ സ്വപ്നങ്ങൾ മഴ കവർന്നു
text_fieldsബംഗളൂരു: ഒരു പന്തും എറിഞ്ഞില്ല. ടോസുപോലും ഇട്ടില്ല. ഇൗ െഎ.പി.എൽ സീസണിൽ ആദ്യമായി ഒരു കളി പൂർണമായും മഴ കൊണ്ടുപോയപ്പോൾ തുടർപരാജയങ്ങളുടെ നാണക്കേടിൽനിന്ന് ജയത്തോടെ മടങ്ങിവരാമെന്ന കോഹ്ലിയുടെയും സംഘത്തിെൻറയും സ്വപ്നങ്ങളാണ് ഒലിച്ചുപോയത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് മഴയിൽ ഒലിച്ചുപോയത്.
വൈകുന്നേരം എട്ട് മണിക്ക് കളി തുടങ്ങേണ്ട സമയത്ത് കനത്ത മഴയായിരുന്നു. തുടർന്ന് ഏറെ നേരം കാത്തിരുന്നെങ്കിലും മഴ ശമിക്കുന്ന ലക്ഷണം കണ്ടതേയില്ല. ഇടക്ക് ശമിച്ച മഴ വീണ്ടും പെയ്തതോടെ പലവട്ടം മാറ്റിവെച്ച മത്സരം രാത്രി 11.30 ഒാടെ പൂർണമായി ഉപേക്ഷിക്കുകയായിരുന്നു.
ഇതോടെ ഇരു ടീമുകളും ഒാരോ പോയൻറ് പങ്കുവെച്ചു. പോയൻറ് പട്ടികയിൽ ഏറ്റവും അവസാനമായിരുന്ന ബാംഗ്ലൂർ കനിഞ്ഞുകിട്ടിയ ഒരു പോയൻറിെൻറ ആനുകൂല്യത്തിൽ ആറാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.