രഞ്ജി: ഡൽഹിക്ക് മേൽ കേരളാധിപത്യം
text_fieldsതിരുവനന്തപുരം: റോബിന് ഉത്തപ്പക്ക് പിന്നാലെ ക്യാപ്റ്റൻ സച്ചിന് ബേബിയും നേടിയ സെഞ്ച്വറിയുടെ മികവിൽ ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് പടുകൂറ്റൻ സ്കോര്‍. ഉത്തപ്പയുടെ സെഞ്ച്വറിയുടെ പിന്തുണയോടെ ആദ്യദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്ത കേരളം രണ്ടാം ദിനം സച്ചിന് ബേബിയുടെ 155 റൺസിെൻറ കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ രണ്ട് വിക്കറ്റുകള്‍ 23 റണ്‍സിനിടെ വീഴ്ത്തി കേരളം മത്സരത്തില്‍ ആധിപത്യം നേടി. ആറ് റണ്‍സോടെ ധ്രുവ് ഷോറെയും റണ്ണൊന്നുമെടുക്കാതെ നിതീഷ് റാണയുമാണ് ഡല്‍ഹിക്കായി ക്രീസിലുള്ളത്. ജലജ് സക്സേനയും സന്ദീപ് വാര്യരും രണ്ട് വിക്കറ്റുകൾ വീതം നേടി.
തുമ്പ സെൻറ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിെൻറ രണ്ടാം ദിനം ആരംഭിച്ചപ്പോൾ വിഷ്ണു വിനോദിനെയും (5), മുഹമ്മദ് അസ്ഹറുദ്ദീനെയും (15) നഷ്ടമായതോടെ ആടിയുലഞ്ഞ കേരളത്തെ ക്യാപ്റ്റൻ സച്ചിൻ ബേബി മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ആദ്യദിനം 36 റണ്‍സുമായി ക്രീസില്‍നിന്ന സച്ചിന് ബേബി സല്മാന് നിസാറുമൊത്ത് (77) ആറാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 274 പന്തില്‍ 13 ബൗണ്ടറികള്‍ പറത്തി സച്ചിന് 155 റണ്‍സെടുത്തപ്പോള്‍ സല്മാന് ഒമ്പത് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 144 പന്തില്‍ 77 റണ്‍സെടുത്തു. ഡല്‍ഹിക്കായി തേജസ് ബറോക്ക മൂന്നും ലളിത് യാദവ്, ശിവം ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. സിജോമോൻ ജോസഫ് (14), കെ.എം. ആസിഫ് (ഏഴ്) എന്നിവർ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 17 റൺസ് േനടുന്നതിനിടെ ഒാപണർമാരെ നഷ്ടമായി. കുനാൽ ചന്ദേല (10 പന്തിൽ ഒന്ന്), അനൂജ് റാവത്ത് (26 പന്തിൽ 15) എന്നിവരാണ് പുറത്തായത്. സ്കോർ 15ൽ നിൽക്കെ ചന്ദേലയെ സന്ദീപ് വാര്യർ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീെൻറ കൈകളിലെത്തിച്ചു. രണ്ട് റൺസ് കൂടി ചേർക്കുമ്പോഴേക്കും അനൂജ് റാവത്തിനെ ജലജ് സക്സേന ക്ലീൻ ബൗൾഡാക്കി. ഒന്നാം ദിനം കളി നിർത്തുമ്പോൾ 13 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലാണ് ഡൽഹി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.