പന്തും ഷമിയും ടെസ്റ്റ് ടീമിൽ
text_fieldsലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള 18 അംഗ ഇന്ത്യൻ ടീമിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെയും പേസ് ബൗളർ മുഹമ്മദ് ഷമിയെയും ഉൾപ്പെടുത്തി. അതേസമയം, ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ പരിക്ക് വഷളായതിനാൽ പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ടീമിലെടുത്തില്ല.
പരിക്ക് ഭേദമായില്ലെങ്കിൽ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിലും ഭുവനേശ്വർ ഉണ്ടാവില്ലെന്നാണ് സൂചന. പരിക്കുമാറിയെത്തുന്ന ജസ്പ്രീത് ബുംറ ടീമിലുണ്ടെങ്കിലും പൂർണ ശാരീരികക്ഷമത ൈകവരിച്ചിട്ടില്ലാത്തതിനാൽ ആദ്യ മത്സരത്തിൽ ഇറങ്ങില്ലെന്നാണ് റിപ്പോർട്ട്. പരിക്കുമൂലം അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് ടീമിലില്ലാതിരുന്ന ഷമി യോ-യോ ടെസ്റ്റ് അടക്കം കടന്നാണ് ടീമിലെത്തിയത്. ഇഷാന്ത് ശർമയും ഉമേഷ് യാദവും ഷാർദുൽ ഠാകുറുമാണ് ടീമിലുള്ള മറ്റ് പേസർമാർ.
ഇംഗ്ലണ്ടിനെതിരായ ട്വൻറി20യിലും ഏകദിനത്തിലും സെഞ്ച്വറിയടിച്ചെങ്കിലും സമീപകാല ടെസ്റ്റുകളിൽ തിളങ്ങാതിരുന്ന ബാറ്റ്സ്മാൻ രോഹിത് ശർമയെ പരിഗണിച്ചില്ല. പകരം എക്സ്ട്രാ ബാറ്റ്സ്മാനായി കരുൺ നായരെ ഉൾപ്പെടുത്തി. ടെസ്റ്റ് ടീമിലെ ഫസ്റ്റ് ചോയ്സ് കീപ്പർ വൃദ്ധിമാൻ സാഹയുടെ പരിക്ക് ഭേദമാവാത്തതിനെ തുടർന്നാണ് പന്തിന് അവസരം ലഭിച്ചത്. എന്നാൽ, ദിനേശ് കാർത്തികായിരിക്കും വിക്കറ്റ് കാക്കുക. ഇടക്ക് ലഭിച്ച അവസരം ഉപേയാഗപ്പെടുത്താതിരുന്ന പാർഥിവ് പേട്ടലിെൻറ സ്ഥാനത്താണ് വെടിക്കെട്ട് ബാറ്റ്സ്മാൻ കൂടിയായ പന്തിന് നറുക്ക് വീണത്.
പന്ത് ആദ്യമായാണ് ടെസ്റ്റ് ടീമിൽ ഇടംപിടിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 54.16 ബാറ്റിങ് ശരാശരിയും 98.54 സ്ട്രൈക്ക് റേറ്റുമുള്ള പന്ത് ഭാവി താരമായാണ് വിലയിരുത്തപ്പെടുന്നത്. ഇൗ വർഷത്തെ െഎ.പി.എല്ലിൽ തകർപ്പൻ ഫോമിലായിരുന്നു പന്ത്. ഒാഗസ്റ്റ് ഒന്നിനാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, മുരളി വിജയ്, ചേതേശ്വർ പുജാര, കരുൺ നായർ, ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ഷാർദുൽ ഠാകുർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.