സെലക്ടർമാർ കാണുന്നുണ്ടോ ഇൗ പന്താട്ടം?
text_fieldsജയ്പുർ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിെൻറ 20ാം ഒാവറിെൻറ രണ്ടാം പന്തിൽ ജയ ്ദീപ് ഉനദ്കട്ടിനെ സിക്സർ പറത്തി ധോണി സ്റ്റൈലിൽ ഡൽഹി കാപിറ്റൽസിനായി മത്സരം ഫി നിഷ് ചെയ്തതോെട ഋഷഭ് പന്ത് വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുന്നു. ഏറെ പ്രാധാന്യം നി റഞ്ഞ മത്സരത്തിൽ പുറത്താകാതെ 36 പന്തിൽ 78 റൺെസടുത്ത് ടീമിനെ വിജയത്തിലെത്തിച്ച പന്തിെൻറ പ്രകടനം ലോകകപ്പ് ടീമിൽനിന്ന് തഴഞ്ഞ െസലക്ടർമാർക്കുള്ള ചുട്ടമറുപടി കൂടിയായി. കളിയിലെ താരമായ പന്ത് മത്സരശേഷം അത് വ്യക്തമാക്കുകയും ചെയ്തു.
സത്യസന്ധമായി പറഞ്ഞാൽ ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയത് തെൻറ മനസ്സിലുണ്ടായിരുന്നു. എന്നാൽ, ശേഷം കളിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞത് ഫലംകണ്ടു. പിച്ചിെൻറ സ്വഭാവം മനസ്സിലാക്കിയതിനാൽ ബാറ്റിങ്ങിൽ അതിെൻറ ഗുണംലഭിച്ചുെവന്നും നിർണായക മത്സരത്തിൽ ടീമിനെ വിജയിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്നും പന്ത് പറഞ്ഞു. സീസണിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന 21കാരനായ പന്തിനു പകരം വെറ്ററൻ താരം ദിനേഷ് കാർത്തിക്കിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. പന്തിനെ ഒഴിവാക്കിയതിനെ സുനിൽ ഗവാസ്കറും സഞ്ജയ് മഞ്ജ്രേക്കറും ഉൾപ്പെടെയുള്ള താരങ്ങൾ വിമർശിച്ചതിനു പിന്നാലെയാണ് െഎ.പി.എല്ലിലെ പ്രകടനത്തിലൂടെ സെലക്ടർമാർക്ക് മറുപടി നൽകുന്നത്.
രാജസ്ഥാനെതിരെ ആറു ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു പന്തിെൻറ മാസ്മരിക ഇന്നിങ്സ്. സീസൺ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 27 പന്തിൽ 78 റൺസടിച്ച് ഞെട്ടിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ നിറം മങ്ങി. എന്നാൽ, ഇന്ത്യ തേടിനടന്ന നാലാം നമ്പറിൽ ബൗളർമാരെ പന്ത് കണക്കിനു പ്രഹരിക്കുന്ന കാഴ്ച കണ്ടപ്പോൾ സെലക്ടർമാർ വരെ മാറിച്ചിന്തിക്കുന്നുണ്ടാകും. ധോണി മിന്നിത്തിളങ്ങിയ ഞായറാഴ്ച രാവിന് തൊട്ടുപിന്നാലെ പിൻഗാമിയായി വിലയിരുത്തപ്പെട്ട പന്ത് റൺസുകൊണ്ട് ആറാടിയത് മറ്റൊരു യാദൃച്ഛികതയായി.
തിങ്കളാഴ്ച ജയ്പുരിൽ നടന്ന മത്സരത്തിൽ അജിൻക്യ രഹാനെയുടെ (105*) െസഞ്ച്വറി മികവിൽ രാജസ്ഥാൻ 191 റൺസെടുത്തെങ്കിലും പന്ത്, ശിഖർ ധവാൻ (54), പൃഥ്വി ഷാ (42) എന്നിവരുെട മികവിൽ വെറും നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി ലക്ഷ്യംകണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.