പുണെ ഫൈനലിൽ
text_fieldsമുംബൈ: ബാറ്റിങ്ങിനെ തുണക്കുന്ന വാംഖഡെയിലെ പിച്ചിൽ വീണ്ടും മുംബൈയുടെ കഥകഴിച്ച് പുണെയുടെ ജൈത്രയാത്ര. െഎ.പി.എൽ പത്താം സീസണിലെ ആദ്യ ക്വാളിഫയറിൽ 20 റൺസിെൻറ ജയവുമായി സ്റ്റീവൻ സ്മിത്തിെൻറ ടീം കലാശപ്പോരാട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടി. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായിരുന്ന മുംബൈക്ക് ഇനി പ്രതീക്ഷ ക്വാളിഫയർ രണ്ടിലെ അവസാന പോരാട്ടം. കൊൽക്കത്ത^ഹൈദരാബാദ് എലിമിനേറ്ററിലെ വിജയകളാവും ക്വാളിഫയർ രണ്ടിലെ എതിരാളി.
ആദ്യ ബാറ്റുചെയ്ത പുണെ അജിൻക്യ രഹാെന, മനോജ് തിവാരി, എം.എസ്. ധോണി എന്നിവരുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയ 162 റൺസിന് മുംബൈക്ക് മറുപടി നൽകാനായില്ല. സ്കോർ: പുണെ 162/4, മുംബൈ ഇന്ത്യൻസ് (142/9.)
വൻ സ്കോറുകൾ പിന്തുടർന്ന് ശീലിച്ച മുംബൈക്ക് മുന്നിൽ തങ്ങളുടെ സ്കോർ ബോർഡ് നിസ്സാരമെന്ന് തോന്നിച്ചെങ്കിലും സ്മിത്തിെൻറയും ധോണിയുടെ തന്ത്രങ്ങളിൽ കളിമാറി. ബൗളിങ്ങിലും ഫീൽഡിങ്ങിലും മികച്ചുനിന്ന പുണെ എതിരാളികളെ 142 റൺസിൽ എറിഞ്ഞൊതുക്കി. വിക്കറ്റ് കീപ്പർ പാർഥിവ് പേട്ടൽ (52) ഒറ്റയാൾ പോരാട്ടത്തിലൂടെ മുംബൈയെ നയിച്ചെങ്കിലും ബാക്കിയുള്ളവർ അേമ്പ പരാജയമായി. ലെൻഡൽ സിമ്മൺസിെൻറ (5) വിക്കറ്റ് പോയതോടെയാണ് ആതിഥേയരുടെ ആത്മവിശ്വാസം തകരുന്നത്. പിന്നീട് രോഹിത് ശർമ (1), അമ്പാട്ടി റായുഡു (0), കീരൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ (14), കൃണാൽ പാണ്ഡ്യ (15) എന്നിവരും എളുപ്പം പുറത്തായി.
ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ എതിരാളിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഒാവറിൽതന്നെ മക്ലെനാന് വിക്കറ്റ് നൽകി പുണെ ഒാപണർ രാഹുൽ ത്രിപാഠി (0) പുറത്ത്. പിന്നീട് വൺഡൗണായി എത്തിയ സ്മിത്തിനും നിലനിൽപുണ്ടായിരുന്നില്ല. രണ്ടാം ഒാവറിൽ ലസിത് മലിംഗയുടെ പന്തിലാണ് ഒരു റൺസെടുത്ത സ്മിത്ത് മടങ്ങുന്നത്. മറുവശത്ത് നിലയുറപ്പിച്ച അജിൻക്യ രഹാനെയും (43 പന്തിൽ 56) പിന്നീടെത്തിയ മനോജ് തിവാരിയുമാണ് (48 പന്തിൽ 58) തകർച്ചയിൽനിന്ന് ടീമിനെ രക്ഷിച്ചത്. അവസാന സമയത്ത് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും (26 പന്തിൽ 40) വെടിക്കെട്ട് പുറത്തെടുത്തതോടെ പുണെക്ക് 162 റൺസിെൻറ മികച്ച സ്കോറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.