റിയാൻ: അസമിലെ വണ്ടർ ബോയ്
text_fieldsപ്ലസ് ടു പരീക്ഷ വേണോ െഎ.പി.എൽ പ്രവേശനോത്സവം വേണോ എന്നായിരുന്നു റിയാൻ പരാഗിനു മു ന്നിലെ ചോദ്യങ്ങൾ. അവൻ രണ്ടിനും ഒാകെ പറഞ്ഞു. അങ്ങനെ, െഎ.പി.എൽ 12ാം സീസണിൽ രാജസ്ഥാൻ റോ യൽസിെൻറ ഡ്രസിങ് റൂമിനെ ക്ലാസ്മുറിയാക്കി അസമിൽനിന്നുള്ള ഇൗ 17കാരൻ. പഠന-പരിശീ ലന തിരക്കിനിടയിലും സ്റ്റീവൻ സ്മിത്ത്, അജിൻക്യ രഹാനെ, ബെൻ സ്റ്റോക്സ് തുടങ്ങിയ ആരാധ്യ താരങ്ങൾക്കൊപ്പമുള്ള നിമിഷങ്ങൾ അവിസ്മരണീയമാക്കി.
രാജസ്ഥാൻ കളി തുടങ്ങിയപ്പോൾ, നാട്ടിലേക്ക് പറന്ന് പരീക്ഷയും എഴുതി മടങ്ങിവന്നിരിക്കുകയാണ് റിയാൻ. പരീക്ഷ ടെൻഷൻ മാറിയപ്പോഴിതാ ക്രീസിൽ അർമാദം തുടങ്ങിയിരിക്കുന്നു. ക്രിക്കറ്റ് പച്ചതൊടാത്ത അസമിൽ നിന്നുള്ള പ്ലസ്ടുകാരനാണ് ഇൗ െഎ.പി.എല്ലിലെ പുതുതാരം. പരീക്ഷത്തിരക്ക് കാരണം സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായ റിയാന് ഏപ്രിൽ 11ന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചത്. 14 പന്തിൽ 16 റൺസ് നേടി, മൂന്ന് ഒാവറിൽ 24 റൺസ് വഴങ്ങി. രണ്ടാം അങ്കം മുംബൈക്കെതിരെ. ജസ്പ്രീത് ബുംറയും മലിംഗയും അണിനിരന്ന മുംബൈ പേസർമാരെ നേരിട്ട് 29 പന്തിൽ 43 റൺസിെൻറ ഉജ്ജ്വല പ്രകടനം. രാജസ്ഥാന് അഞ്ചുവിക്കറ്റ് ജയവും.
അടുത്ത കളി ഡൽഹിക്കെതിരെ. നാലു റൺസുമായി പുറത്തായെങ്കിലും എതിർ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പുറത്താക്കി െഎ.പി.എല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ വിക്കറ്റ് വേട്ടക്കാരനായി മാറി. ഇപ്പോഴിതാ കൊൽക്കത്തക്കെതിരെ വ്യാഴാഴ്ച രാത്രിയിൽ ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച പ്രകടനവും. നാലിന് 78 എന്നനിലയിൽ തകർന്ന രാജസ്ഥാനുവേണ്ടി 31 പന്തിൽ 47 റൺസെടുത്ത റിയാൻ വിജയം ഉറപ്പിച്ചാണ് മടങ്ങിയത്. പ്രകടനം കണ്ടതോടെ, താൻ ആരാധിച്ചവരെല്ലാം തെൻറ ആരാധകരായതിെൻറ ത്രില്ലിലാണ് റിയാൻ.
ലോകകപ്പ് ബോയ്
ഒരു ലോകകപ്പ് മെഡൽ പോക്കറ്റിലാക്കിയാണ് റിയാൻ െഎ.പി.എല്ലിലെത്തുന്നത്. 2018 അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ ഒാൾറൗണ്ടറായിരുന്നു ഇൗ കൗമാരക്കാരൻ. പിന്നാലെ, കഴിഞ്ഞ സീസൺ രഞ്ജിയിലും മുഷ്താഖ് അലി ട്രോഫി ട്വൻറി20യിലും മിന്നുന്ന ഫോമുമായി അവൻ രാജസ്ഥാൻ റോയൽസ് അധികൃതയുടെ കണ്ണിൽ ഇടംപിടിച്ചു. താരലേലത്തിൽ 20 ലക്ഷത്തിന് സ്വന്തമാക്കിയവൻ ടീമിെൻറ പ്രതീക്ഷ നഷ്ടപ്പെടുത്തിയില്ല. മുൻ രഞ്ജി താരമായിരുന്ന പിതാവ് പരാഗ് ദാസിെൻറ വഴി പിന്തുടർന്ന് ബാറ്റെടുത്ത റിയാൻ ഇപ്പോൾ അസമിെൻറ ആദ്യ ഇന്ത്യൻ താരമാവാനുള്ള ഒരുക്കത്തിലാണ്. 17ാം വയസ്സിൽ വിസ്മയ പ്രകടനം കാഴ്ചവെച്ചവനെ തേടി വൈകാതെ ആ വിളിയുമെത്തുമെന്ന് ഉറപ്പുണ്ട്. നീന്തലിലെ മുൻ ദേശീയ റെക്കോഡുകാരി മിതു ബറുവയാണ് അമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.