രോഹിത് ശർമക്ക് പരമ്പരയിലെ മൂന്നാം സെഞ്ച്വറി; ഇന്ത്യ മൂന്നിന് 224
text_fieldsറാഞ്ചി: ടെസ്റ്റ് ഓപണർ സ്ഥാനം അരക്കിട്ടുറപ്പിച്ച് പരമ്പരയിലെ മൂന്നാം സെഞ്ച്വറിയു മായി രോഹിത് ശർമ (117 നോട്ടൗട്ട്) കളംവാണതോടെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം െടസ് റ്റിെൻറ ആദ്യദിനം ഇന്ത്യ റാഞ്ചി. ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തിന് മുന്നിൽ ഇന് ത്യൻ ടോപ് ഓർഡറിെൻറ മുനയൊടിഞ്ഞെങ്കിലും അജിൻക്യ രഹാനെയോടൊപ്പം (83 നോട്ടൗട്ട്) നാ ലാം വിക്കറ്റിൽ റെക്കോഡ് കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ടീമിനെ ശക്തമായ നിലയിലെ ത്തിച്ചു. ആദ്യദിനം മഴയും വെളിച്ചക്കുറവുംമൂലം നേരത്തേ അവസാനിക്കുേമ്പാൾ ഇന്ത്യ മൂ ന്നിന് 224 റൺസെന്ന നിലയിലാണ്.
മുനയൊടിച്ച് റബാദ
ടോസിൽ ഭാഗ്യം തുണക്കാത്തതിനെത്തുടർന്ന് സന്ദർശക നായകൻ ഫാഫ് ഡുപ്ലെസിസ് സഹതാരം ടെംപ ബവുമയെ ടോസിനയച്ചെങ്കിലും ഫലമുണ്ടായില്ല. വീണ്ടും ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ കുൽദീപ് യാദവിന് പകരം അപ്രതീക്ഷിതമായി ടീമിലേക്ക് വിളിയെത്തിയ ഷഹബാസ് നദീമിന് ഇന്ത്യൻ നായകൻ ടെസ്റ്റ് ക്യാപ് സമ്മാനിച്ചു. പതിവിൽനിന്ന് വിപരീതമായി ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യൻ ബാറ്റിങ് നിരയെ തുടക്കത്തിലേ പരീക്ഷിച്ചു. ആദ്യ സ്പെല്ലിൽ തീപാറുന്ന പന്തുകളുമായി കാഗിസോ റബാദ ഇന്ത്യൻ ബാറ്റിങ്നിരയുടെ മുനയൊടിച്ചു.
ഏഴോവർ എറിഞ്ഞ റബാദ 15 റൺസ് വഴങ്ങി രണ്ട് സുപ്രധാന വിക്കറ്റുകൾ വീഴ്ത്തി. നാലോവർ മെയ്ഡനായിരുന്നു. സ്കോർ 16ലെത്തി നിൽക്കേ ഇന്ത്യക്ക് രണ്ട് സുപ്രധാന വിക്കറ്റുകൾ നഷ്ടമായി. മായങ്ക് അഗർവാളിനെ (10) സ്ലിപ്പിൽ ഡീൻ എൽഗാറിെൻറ കൈകളിലെത്തിച്ച റബാദ ചേതേശ്വർ പൂജാരയെ (0) വിക്കറ്റിനുമുന്നിൽ കുരുക്കി. പുണെയിലെ ഇരട്ട സെഞ്ച്വറി വീരനായ കോഹ്ലിയെ ആൻറിച്ച് നോർയെ വിക്കറ്റിന് മുന്നിൽ കുരുക്കി പറഞ്ഞയച്ചേതോടെ ഇന്ത്യ മൂന്നിന് 39 റൺസെന്ന നിലയിൽ പരുങ്ങി. ശേഷമായിരുന്നു നാലാം വിക്കറ്റിലെ റെക്കോഡ് കൂട്ടുകെട്ടിെൻറ പിറവി.
അപരാജിത കൂട്ടുകെട്ടിൽ ഇരുവരും 185 റൺസ് ചേർത്തു. ദക്ഷിണാഫ്രിക്കക്കെതിരെ നാലാം വിക്കറ്റിൽ ഒരു ഇന്ത്യൻ ജോഡി നേടുന്ന ഉയർന്ന സ്കോറാണിത്. ഡെയ്ൻ പീറ്റിനെ സിക്സർ പറത്തിയാണ് രോഹിത് ആറാം ടെസ്റ്റ് െസഞ്ച്വറി പൂർത്തിയാക്കിയത്. ഏഴു റൺസിലെത്തി നിൽക്കേ എൽ.ബി.ഡബ്ല്യുവിൽ നിന്നും റിവ്യൂവിെൻറ കടാക്ഷത്തിൽ രക്ഷപ്പെട്ട രോഹിതിനെ റണ്ണൗട്ടാക്കാനുള്ള സുവർണാവസരം സുബൈർ ഹംസ നഷ്ടപ്പെടുത്തി. 14 ബൗണ്ടറികളും നാല് സിക്സറുകളും അടങ്ങുന്നതാണ് രോഹിതിെൻറ ഹിറ്റ് ഇന്നിങ്സ്.
വീണ്ടും വഴിമാറി റെക്കോഡുകൾ
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോഡ് രോഹിത് (17) സ്വന്തമാക്കി. 2018ൽ ബംഗ്ലാദേശിനെതിരെ വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയർ നേടിയ 15 സിക്സിെൻറ റെക്കോഡാണ് വഴിമാറിയത്. സുനിൽ ഗവാസ്കറിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയിൽ രണ്ടിലധികം സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ഓപണറായി രോഹിത് മാറി. ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപണർമാർ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന പരമ്പരയാണിത്.
1971ൽ സുനിൽ ഗവാസ്കർ ഒറ്റക്ക് നേടിയ നാലുസെഞ്ച്വറിയുടെ റെക്കോഡാണ് രോഹിതും മായങ്കും ചേർന്ന് കടപുഴക്കിയത്. 2019ൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സറടിച്ച താരവും രോഹിതാണ്. ഹെൻറിക് ക്ലാസൻ, ജോർജ് ലിൻഡെ, ലുൻഗി എൻഗിഡി, സുബൈർ ഹംസ, ഡെയ്ൻ പീറ്റ് എന്നിവരെ ഉൾപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.