എൽക്ലാസികോക്ക് കയ്യടിക്കാൻ ഹിറ്റ്മാൻ ബെർണബ്യൂവിലുണ്ടാകും
text_fieldsമഡ്രിഡ്: ബാഴ്സലോണയോ, അതോ റയൽ മഡ്രിഡോ? ലോകം മുഴുവൻ എൽക്ലാസികോ മത്സരത്തിെൻറ ഉത്തരം തേടി ആവേശത്തോടെയിരിക്കുേമ്പാൾ ക്രിക്കറ്റ് സൂപ്പർതാരം രോഹിത് ശർമ എങ്ങനെ വീട്ടിലിരിക്കും?. ഒന്നും നോക്കിയില്ല, ‘ഹിറ്റ്മാൻ’ നേരെ മഡ്രിഡിലേക്ക് വണ്ടിപിടിച്ചു. റയലിെൻറ തട്ടകമായ സാൻറിയാഗോ െബർണബ്യൂവിൽ പുൽമൈതാനത്തിന് തീപിടിക്കുേമ്പാൾ സാക്ഷിയായി ഹിറ്റ്മാനുമുണ്ടാകും.
ലാലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് രോഹിത് ശർമ. രോഹിത് ശർമയെ സ്വാഗതം ചെയ്ത് ലാലിഗയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ എൽക്ലാസികോയിൽ പിന്തുണക്കുന്നത് ആരെയെന്ന് രോഹിത് ശർമ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ക്യാപ്റ്റൻ വിരാട് കോഹ്ലിയെപ്പോലെ രോഹിതും റയൽ മഡ്രിഡ് ഫാനാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
കാൽക്കുഴക്കേറ്റ പരിക്കിനെതുടർന്ന് രോഹിത് ശർമ ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും പുറത്തായിരുന്നു. ലാലിഗയിൽ 25 കളി പിന്നിട്ടപ്പോൾ ബാഴ്സലോണ ഒന്നും (55 പോയൻറ്) റയൽ മഡ്രിഡ് (53) രണ്ടും സ്ഥാനത്താണിപ്പോൾ. ഇരുടീമുകളുടെയും കിരീടപ്രയാണത്തിൽ എൽക്ലാസികോ നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.