ക്യാപ്റ്റൻ കളിയിൽ മുംബൈ
text_fieldsമുംബൈ: നായകന്മാർ ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 46 റൺസ് ജയം. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ (94) ബാറ്റിങ് വിസ്ഫോടനത്തിൽ 213 റൺസെടുത്ത ആതിഥേയർക്കെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നായകൻ വിരാട് കോഹ്ലി (92) ഒറ്റയാൾ പോരാട്ടത്തിലൂടെ നയിച്ചെങ്കിലും 167 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നാലു മത്സരങ്ങളിൽ മുംബൈയുടെ ആദ്യജയമാണിത്. സ്കോർ: മുംബൈ^213/6, ബംഗളൂരു^167/8.
ക്വിൻറൺ ഡികോക്ക് (19), എബി. ഡിവില്ല്യേഴ്സ് (1), െകാറി ആൻഡേഴ്സൺ (0) തുടങ്ങി വൻ താരങ്ങളൊന്നും ബംഗളൂരു നിരയിൽ തിളങ്ങിയില്ല. ആദ്യം ബാറ്റുചെയ്ത മുംബൈ വിൻഡീസ് താരം എവിൻ ലൂയിസിെൻറയും (65) രോഹിത് ശർമയുടെയും (94) വെടിക്കെട്ട് മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്. ആദ്യ രണ്ടു പന്തിൽ തന്നെ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി ഉമേഷ് യാദവ് തുടങ്ങിയതോടെ മുംബൈ ഞെട്ടി. സൂര്യകുമാർ യാദവിെൻറയും (0) ഇഷൻ കിഷെൻറയും (0) വിക്കറ്റാണ് സ്േകാർ ബോർഡിൽ റൺസ് ചലിക്കുന്നതിനുമുേമ്പ നഷ്ടമായത്. എന്നാൽ, എവിൻ ലൂയിസും (42 പന്തിൽ 65) പിന്നാലെ രോഹിത് ശർമയും (52 പന്തിൽ 94) പന്ത് അതിർത്തി കടത്തിത്തുടങ്ങിയതോടെ ഒാവറിനൊപ്പം മുംബൈയുടെ സ്കോറും കുതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.