റൊണാൾഡോ മാഞ്ചസ്റ്ററിൽ; റയൽ കോച്ചിന് നിർണായകം
text_fieldsയുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഗ്രൂപ് റൗണ്ട് മൂന്നാം മത്സരദിനത്തിലേക്ക് പ്രവേശിക്കുേമ്പാൾ ശ്രദ്ധേയമാവുന്നത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘ഹോം കമിങ്’. ലോകമറിയുന്ന താരത്തിലേക്ക് റൊണാൾഡോ പടിചവിട്ടിക്കയറിയ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഒാൾഡ് ട്രാഫോർഡിലെ ‘തിയറ്റർ ഒാഫ് ഡ്രീംസി’ൽ താരം ഇന്ന് യുവൻറസിനായി പന്തുതട്ടും. തെൻറ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം റൊണാൾഡോ നേടിയത് യുനൈറ്റഡിെൻറ ജഴ്സിയിലാണ്. പിന്നീട് റയൽ മഡ്രിഡിനൊപ്പം നാലു കിരീടങ്ങൾകൂടി സ്വന്തമാക്കിയ റൊണാൾഡോ ഇനി യുവൻറസിനൊപ്പം ട്രോഫി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഗ്രൂപ് എച്ചിലാണ് യുവൻറസ്-മാഞ്ചസ്റ്റർ യുനൈറ്റഡ് കളി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വലൻസിയ യങ് ബോയ്സിനെ നേരിടും. രണ്ടു കളികളിൽ ആറു പോയൻറുമായി യുവൻറസാണ് മുന്നിൽ. യുനൈറ്റഡിന് നാലു പോയൻറുണ്ട്. വലൻസിയക്ക് ഒരു പോയൻറും. യങ് ബോയ്സിന് അക്കൗണ്ട് തുറക്കാനായിട്ടില്ല.
തുടർതോൽവികളുമായി ആടിയുലയുന്ന റയൽ മഡ്രിഡിെൻറ കോച്ച് യൂലൻ ലോപറ്റ്ഗുയിക്ക് ഇന്നത്തെ കളി നിർണായകമാവും. സ്പാനിഷ് ലാ ലിഗയിൽ വമ്പൻ തിരിച്ചടി നേരിടുന്ന റയൽ ചാമ്പ്യൻസ് ലീഗിലും കഴിഞ്ഞ കളിയിൽ സി.എസ്.കെ.എ മോസ്കോയോട് തോറ്റിരുന്നു. ഇന്നത്തെ എതിരാളികളായ വിക്ടോറിയ പ്ലാസൻ ഒത്ത എതിരാളികളല്ലെങ്കിലും നിലവിലെ അവസ്ഥയിൽ റയൽ എതിരാളികളെ വിലകുറച്ച് കാണില്ല. ഗ്രൂപ് ജിയിലെ മറ്റൊരു കളിയിൽ എ.എസ്. റോമ സി.എസ്.കെ.എ മോസ്കോയെ നേരിടും. നാലു പോയൻറുമായി സി.എസ്.കെ.എ ആണ് മുന്നിൽ. റോമക്കും റയലിനും മൂന്നു പോയൻറ് വീതവും പ്ലാസന് ഒരു പോയൻറുമാണുള്ളത്.
ഗ്രൂപ് ഇയിൽ ബയേൺ മ്യൂണിക് എ.ഇ.കെ ഏതൻസിനെയും അയാക്സ് ആംസ്റ്റർഡാം എസ്.എൽ ബെൻഫികയെയും നേരിടും. അയാക്സിനും ബയേണിനും നാലു പോയൻറ് വീതവും ബെൻഫികക്ക് മൂന്നു പോയൻറുമാണുള്ളത്. എ.ഇ.കെക്ക് പോയൻറില്ല. എഫ് ഗ്രൂപ്പിൽ മാഞ്ചസ്റ്റർ സിറ്റി ശാക്തർ ഡൊണസ്കിനെയും എഫ്.സി ലിയോൺ ഹോഫൻഹീമിനെയും നേരിടും. ലിയോൺ (4), സിറ്റി (3), ശാക്തർ (2), ഹോഫൻഹീം (1) എന്നിങ്ങനെയാണ് പോയൻറ് നില. ബയേൺ മ്യൂണിക്-എ.ഇ.കെ ഏതൻസ്, വലൻസിയ-യങ് ബോയ്സ് മത്സരങ്ങൾ ഇന്ത്യൻസമയം ഇന്ന് രാത്രി 10.25നും ബാക്കി കളികൾ രാത്രി 12.30നുമാണ് തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.