ക്രിസ് ലിൻ വന്നു, എല്ലാം ശരിയായി
text_fieldsബംഗളൂരു: ക്രിസ് ലിൻ വന്നു... സുനിൽ നരെയ്ന് പ്രാന്തുമായി...
എല്ലാം ശരിയായി. കൊൽക്കത്ത വീണ്ടും അടിച്ചുപൊളി ടീമായി... ആദ്യ മത്സരത്തിൽ അടിച്ചു തകർത്ത് 10 വിക്കറ്റ് ജയം സമ്മാനിച്ച ക്രിസ് ലിൻ പരിക്കു കാരണം രണ്ടു മത്സരത്തിനു ശേഷം പുറത്തായിരുന്നു. തിരികെ വന്നത് പലിശസഹിതം അളന്ന് തീർത്തുകൊണ്ട്. െഎ.പി.എല്ലിലെ വേഗംകൂടിയ അർധ സെഞ്ച്വറി സ്വന്തം വരുതിയിലാക്കി വിസ്മയം തീർത്ത സുനിൽ നരെയ്ൻ നയിച്ച പ്രകടനത്തോടെ ബാംഗ്ലൂരിെന ആറ് വിക്കറ്റിന് അനായാസം തകർത്ത കൊൽക്കത്ത െഎ.പി.എൽ പോയൻറ് പട്ടികയിൽ രണ്ടാമതെത്തി.
ബൗളിങ് ഒഴികെ മറ്റെല്ലാ കാര്യത്തിലും അലസനായ സുനിൽനയരയ്നെ ഒാപ്പണറായി ഇറക്കി നടത്തിയ പരീക്ഷണം വിജയിച്ചപ്പോൾ ഗംഭീർ അതങ്ങ് ഉറപ്പിച്ചതാണ്. ഇനി സുനിൽ മതി ഒാപ്പണറായെന്ന്. അലസത മാറ്റിവെച്ച് സുനിൽ അത് ഗംഭീരമാക്കി. 22 പന്തിൽ ആറ് ബൗണ്ടറി. നാല് സിക്സ്. ഇത്രയുംകാലം യൂസഫ് പത്താൻ സ്വന്തമാക്കി െവച്ചിരുന്ന അതിവേഗ അർധ സെഞ്ച്വറിയുടെ റെക്കോർഡ് സുനിൽ സ്വന്തമാക്കി. വെറും 15 പന്തിൽ അർധ സെഞ്ച്വറി.
മറുവശത്ത് ക്രിസ് ലിനും കത്തിക്കയറി. 22 പന്തിൽ അഞ്ച് ഫോറും നാല് സിക്സുമായി 50 റൺസ്. പവർ പ്ലേയിൽ ഏറ്റവും കൂടുതൽ റൺ എന്ന െഎ.പി.എൽ റെക്കോർഡും കൊൽക്കത്ത സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്സ് ആറ് ഒാവറിൽ മറികടന്ന 100 റൺസിെൻറ റെക്കോർഡാണ് കൊൽക്കത്ത 105 ആക്കി തിരുത്തിയത്.
േകാളിൻ ഡി ഗ്രാൻറ്ഹോം 31 റൺസും ക്യാപ്റ്റൻ ഗംഭീർ 14 റൺസുമെടുത്തു. 29 പന്ത് ബാക്കിയിരിക്കെ കളി ജയിക്കുേമ്പാൾ റണ്ണെടുക്കാതെ യൂസഫ് പത്താനും നാല് റൺസുമായി മനീഷ് പാണ്ഡെയുമായിരുന്നു ക്രീസിൽ.
കഷ്ടകാലത്തിെൻറ തുടർച്ചയിൽ സ്വന്തം മൈതാനത്ത് കൊൽക്കത്തയെ നേരിടാൻ ഇറങ്ങിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് തുടക്കത്തിലേ തിരിച്ചടികളായിരുന്നു.
അഞ്ച് ഒാവർ കഴിഞ്ഞേപ്പാൾ തന്നെ ബാംഗ്ലൂരിെൻറ കഥ കഴിഞ്ഞു. ക്രിസ് ഗെയ്ൽ, ക്യാപ്റ്റൻ വിരാട് േകാഹ്ലി, വെടിക്കെട്ടുവീരൻ എ.ബി. ഡിവില്ലിയേഴ്സ്.. മൂവരും പെെട്ടന്നുതന്നെ കരയ്ക്കുകയറി. സ്കോർ അഞ്ചോവറിൽ മൂന്ന് വിക്കറ്റിന് 34 റൺസ്.
ട്വൻറി 20യിലെ കൊലകൊമ്പനായ ക്രിസ് ഗെയ്ൽ റണ്ണെടുക്കാതെ ഉമേഷ് യാദവിെൻറ പന്തിൽ ഗംഭീറിന് ക്യാച്ച് നൽകി മടങ്ങി.
മൂന്നാമത്തെ ഒാവറിൽ കോഹ്ലിയും മതിയാക്കി. ഉമേഷ് യാദവ് തന്നെ അന്തകനായി. അഞ്ച് റൺസെടുത്ത കോഹ്ലി വിക്കറ്റിനു മുന്നിൽ പെടുകയായിരുന്നു. അഞ്ചാം ഒാവറിലെ നാലാം പന്തിൽ ഡിവില്ലിയേഴ്സിെൻറ കുറ്റി സുനിൽ നരെയ്ൻ തെറുപ്പിച്ചു.
തുടർന്ന് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് ഒാപ്പണർ മൻദീപ് സിങ്ങും ട്രാവിസ് ഹെഡും നടത്തിയ പ്രകടനമാണ് ബാംഗ്ലൂരിന് തുണയായത്. 43 പന്തിൽ മൻദീപ് 52 റൺസെടുത്തപ്പോൾ 47 പന്തിൽ 75റൺസ് കുറിച്ച് വെടിക്കെട്ട് ബാറ്റിങ്ങാണ് ട്രാവിസ് ഹെഡ് കാഴ്ചവെച്ചത്. അഞ്ച് സിക്സറുകളും ഹെഡ് പറപ്പിച്ചു.
വാലറ്റത്ത് കേദാർ ജാദവും പവൻ നെഗിയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോൾ ബാഗ്ലൂർ സ്കോർ ആറ് വിക്കറ്റിന് 158ൽ ഒതുങ്ങി.
ഇടയ്ക്ക് കളിയുടെ രസംകൊല്ലിയായി മഴയെത്തിയെങ്കിലും അൽപസമയത്തിനുള്ളിൽ കളി തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.