പേരും ചിത്രവും ഉപയോഗിച്ചതിന് പണമില്ല; ആസ്ട്രേലിയൻ കമ്പനിക്കെതിരെ കേസുമായി സചിൻ
text_fieldsസിഡ്നി: തെൻറ പേരും ചിത്രവും അനുവാദമില്ലാതെ ഉൽപന്ന പ്രചാരണത്തിന് ഉപയോഗപ്പെടു ത്തുകയും ലൈസൻസിങ് കരാർ പ്രകാരം റോയൽറ്റിയായി ദശലക്ഷക്കണക്കിന് ഡോളർ നൽകാതി രിക്കുകയും ചെയ്ത ആസ്ട്രേലിയൻ സ്പോർട്സ് ഉൽപന്ന നിർമാതാക്കൾക്കെതിരെ നിയ മനടപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ. സ്പാർട്ടൻ സ്പോർട്സ് ഗ്രൂപ്പിനെതിരെ സിഡ്നിയിലെ ഫെഡറൽ സർക്യൂട്ട് കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016ലാണ് സ്പാർട്ടൻ ഗ്രൂപ്പുമായി സചിൻ കരാറിലെത്തിയത്.
‘സചിന് ബൈ സ്പാര്ട്ടൻ’ എന്ന പരസ്യവാചകത്തിലാണ് ഉപകരണങ്ങള്‍ വിറ്റിരുന്നത്. ഇന്ത്യയിലും പുറത്തുമായി നടന്ന പരിപാടികളിൽ സചിൻ പെങ്കടുക്കുകയും ചെയ്തു.
എന്നാൽ, 2018നു ശേഷം കമ്പനി പണം നൽകാത്തതിനെത്തുടർന്ന് സചിൻ കരാർ റദ്ദാക്കുകയായിരുന്നു.
പേരും ചിത്രവും ഉപയോഗിക്കരുതെന്ന് വിലക്കിയ ശേഷവും കമ്പനി ചെവിക്കൊണ്ടില്ല. സചിെൻറ ചിത്രം ഉപയോഗപ്പെടുത്തി സ്പാർട്ടൻ ഗ്രൂപ്പിലെ ഒരു കമ്പനി രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് റദ്ദാക്കാനും കേസിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ വർഷം പാപ്പരായ കമ്പനി രണ്ടു വർഷത്തെ കുടിശ്ശികയായി ഏകദേശം 20 ലക്ഷം യു.എസ് ഡോളർ (ഏകദേശം 13.8 കോടി രൂപ ) സചിന് നൽകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.