Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശിക്ഷ കൂടിപ്പോയെന്ന്​...

ശിക്ഷ കൂടിപ്പോയെന്ന്​ വോൺ, അർഹിച്ചതെന്ന്​​ സച്ചിൻ, മാപ്പ്​ പറഞ്ഞ്​ വാർണർ

text_fields
bookmark_border
sachin-warne-warner
cancel

സിഡ്​നി: പന്ത്​ ചുരണ്ടൽ വിവാദത്തിൽ ആസ്​ട്രേലിയൻ നായകൻ സ്​റ്റീവ്​ സ്​മിത്തിനും ഉപനായകൻ ഡേവിഡ്​ വാർണർക്കും വിധിച്ച​ ശിക്ഷ കൂടിപ്പോയെന്ന്​ വിഖ്യാത ബൗളർ ഷെയിൻ വോൺ. ഇരുവരെയും ഒരു വർഷത്തോളം കളിക്കാൻ അനുവദിക്കാതിരിക്കുന്നത്​ കടന്ന കൈ ആയിപ്പോയെന്നും വോൺ ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറഞ്ഞു.

നാലാമത്തെ ടെസ്​റ്റ്​ കളിക്കാൻ അനുവദിക്കാതെ വലിയ പിഴയീടാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്​. അതോടൊപ്പം നായക-ഉപനായക റോളുകളിൽ നിന്ന്​ നീക്കം ചെയ്​താൽ മതിയായിരുന്നുവെന്നും വോൺ പ്രതികരിച്ചു. ദേശീയ ടീമിലും ​െഎ.പി.എല്ലിലും ഇരുവർക്കും കളിക്കാനാവാത്ത അവസ്​ഥയാണ്​ നിലവിൽ. ഒാപണർ ബാൻക്രോഫ്​റ്റിന്​ ഒമ്പത്​ മാസമാണ്​ സസ്​പെൻഷൻ. 

മുമ്പ്​ പന്തിൽ കൃത്രിമം കാണിച്ച ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നടക്കമുള്ള മുതിർന്ന താരങ്ങളെ വോൺ പോസ്​റ്റിൽ ഉദ്ധരിച്ചു. ആസ്​ട്രേലിയൻ ടീമിനെയും ചില താരങ്ങളെയും ഇഷ്​ടമല്ലാത്ത രാജ്യങ്ങളുണ്ടെന്നും വിദ്വേഷമുണ്ടാക്കാനും മനഃപൂർവ്വം പ്രശ്​നം വലുതാക്കാനുമുള്ള ശ്രമങ്ങൾ ഇവർ നടത്തുന്നുണ്ടെന്നും വോൺ തുറന്നടിച്ചു.

ക്രിക്കറ്റ്​ മാന്യന്മാ​രുടെ കളി, കളങ്കം പാടില്ല-സച്ചിൻ

പന്തിൽ കൃത്രിമം കാണിച്ചതിന്​ വിലക്ക്​ നേരിടുന്ന ആസ്​ട്രേലിയൻ താരങ്ങൾക്കെതിരായ നടപടിയെ പിന്തുണച്ച്​ ഇന്ത്യൻ ബാറ്റിങ്​ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ട്വിറ്ററിലാണ്​ സച്ചിൻ പ്രതികരിച്ചത്​. 

മാന്യന്‍മാരുടെ കളിയാണ് ക്രിക്കറ്റ്. അത് കളങ്കമില്ലാതെ കളിക്കണമെന്ന് വിശ്വസിക്കുന്നു. സംഭവിച്ചതെല്ലാം ദൗര്‍ഭാഗ്യകരം എന്നാണ്​ പറയാനുള്ളത്​. എന്നാൽ ക്രിക്കറ്റി​​െൻറ നീതി മുറുകെപ്പിടിക്കുന്ന ശരിയായ തീരുമാനമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ എടുത്തിരിക്കുന്നത്​. ജയിക്കുക എന്നത് പ്രധാനമാണ്​. എന്നാൽ അതിലും പ്രധാനമാണ് നിങ്ങള്‍ ഏതു വിധേനയാണ്​ വിജയിക്കുന്നത്​ എന്നത്'- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ക്രിക്കറ്റിനെ നശിപ്പിക്കുന്ന തെറ്റുകൾ ചെയ്​തു, മാപ്പ്​- ഡേവിഡ്​ വാർണർ

അതേ സമയം സംഭവത്തിൽ മാപ്പ്​ പറഞ്ഞ്​ മുൻ ഉപനായകൻ ഡേവിഡ്​ വാർണർ രംഗത്തുവന്നു. ‘ക്രിക്കറ്റി​െന നശിപ്പിക്കുന്ന തരത്തിലുള്ള തെറ്റ്​ ചെയ്​തു. ത​​െൻറ ഭാഗത്ത്​ നിന്നുമുണ്ടായ വീഴ്​ചയിൽ മാപ്പ്​ ചോദിക്കുന്നു. ഇതി​​െൻറ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു’.

‘ഇൗ കായിക വിനോദത്തെ ഇഷ്​ടപ്പെടുന്നവരെ ത​െ​ൻറ പ്രവർത്തി എത്രത്തോളം വേദനിപ്പിച്ചെന്നത്​ മനസ്സിലാക്കുന്നു. ചെറുപ്പ കാലം തൊട്ട്​ ഒരു പാട്​ ഇഷ്​ടമുള്ള കളിയിൽ വരുത്തിയ കളങ്കമാണ്​ ത​​െൻറ പ്രവർത്തി. ഒരു ദീർഘ നിശ്വാസത്തോടെ ഇനിയുള്ള ദിവസങ്ങൾ കുടുംബത്തോടൊപ്പം ​ചിലവിടാനാണ്​ ആഗ്രഹിക്കുന്നതെന്നും വാർണർ ഇൻസ്​റ്റാഗ്രാമിൽ അറിയിച്ചു.

warner-insta
ഡേവിഡ്​ വാർണറുടെ ഇൻസ്​റ്റഗ്രാം പോസ്​റ്റ്​
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david warnershane warnesachin tendulkarmalayalam newssports newsball tampering
News Summary - sachin and warne about the ban against australian players-sports news
Next Story