Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാജ്യസഭക്ക്​ പകരം...

രാജ്യസഭക്ക്​ പകരം ഫേസ്​ബുക്കിൽ പ്രസംഗിച്ച്​ സചിൻ

text_fields
bookmark_border
sachin-tendulkar
cancel

ന്യൂഡൽഹി: രാജ്യസഭയിൽ വ്യാഴാഴ്​ച ​പ്രസംഗിക്കാൻ കഴിയാത്തതി​​​​െൻറ ക്ഷീണം തീർത്ത്​ മാസ്​റ്റർ ബ്ലാസ്​റ്റർ സചിൻ ടെൻണ്ടുൽക്കർ. ഫേസ്​ബുക്ക്​ ലൈവിലൂടെ രാജ്യസഭയിൽ പറയാനിരുന്ന പ്രസംഗം സചിൻ പങ്കുവെക്കുകയായിരുന്നു. വ്യാഴാഴ്​ച പ്രതിപക്ഷ ബഹളം മൂലം സചിന്​ രാജ്യസഭയിൽ പ്രസംഗിക്കാൻ സാധിച്ചിരുന്നില്ല.

കായിക മേഖലയെ ​സ്​നേഹിക്കുന്ന രാഷ്​ട്രത്തിൽ നിന്ന്​ കളിക്കുന്ന രാഷ്​ടമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള ആഗ്രഹമാണ്​ സചിൻ ​പ്രസംഗത്തിൽ പ​ങ്കുവെക്കുന്നത്​. യുവാക്കൾ കായികക്ഷമത കൈവരിക്കേണ്ടതി​​​​െൻറ ആവശ്യകതയും​ സചിൻ ചൂണ്ടിക്കാട്ടി.

പ്രമേഹത്തിലെ ലോക തലസ്ഥാനമായി ഇന്ത്യ മാറി. ഇത്​ രാജ്യത്തിന്​ സാമ്പത്തിക ബാധ്യതയും സൃഷ്​ടിക്കുന്നുണ്ട്​. കായികക്ഷമത കൈവരിക്കുന്നതിലൂടെ ഇത്തരം പ്രശ്​നങ്ങൾ മറികടക്കാമെന്നും സചിൻ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്​ച ത​​​​െൻറ രാജ്യസഭയിലെ കന്നി പ്രസംഗത്തിനായി സചിൻ നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ പാകിസ്​താൻ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷം ബഹളം വെച്ചതോടെ സചിന്​ പ്രസംഗിക്കാൻ സാധിക്കാതെ വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarrajyasabhamalayalam newssports newsCricket Newsspeech
News Summary - Sachin Tendulkar, Unheard in Parliament, Delivers Speech on Facebook-Sports news
Next Story