െഎ.പി.എല്ലിലെ വംശീയാധിക്ഷേപം നിഷേധിച്ച് സമ്മിയുടെ സഹതാരങ്ങൾ, ആഭ്യന്തര ക്രിക്കറ്റിൽ സംഭവിക്കാറുണ്ടെന്ന് പത്താൻ
text_fieldsഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 2013,2014 സീസണുകളിൽ സൺറൈസേഴ്സ് ഹൈദരാബദിനായി കളിക്കവേ വംശീയധിക്ഷേപത്തിനിരയായതായി വെളിപ്പെടുത്തിയ മുൻ വെസ്റ്റിൻഡീസ് നായകൻ ഡാരൻ സമ്മിയുടെ ആരോപണം നിഷേധിച്ച് സഹതാരങ്ങൾ രംഗത്ത്. ‘ഐ.പി.എല്ലില്‍ കളിച്ചിരുന്ന കാലത്ത് 'കാലു' എന്നാണ് പലരും വിളിച്ചിരുന്നത്. തന്നെ മാത്രമല്ല ശ്രീലങ്കന്‍ താരം തിസര പെരേരയേയും അങ്ങനെ വിളിച്ചിരുന്നു. കരുത്തരെന്ന നിലയിലാണ് അങ്ങനെ വിളിക്കുന്നതെന്നാണ് അന്ന് കരുതിയത്. അങ്ങനെയല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്’- സമ്മി ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു.
സഹതാരങ്ങളായിരുന്ന പാർഥിവ് പേട്ടൽ, ഇർഫാൻ പത്താൻ എന്നിവരും ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ വൈ വേണുഗോപാൽ റാവുവുമാണ് സമ്മിയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയത്. ടീമിലുണ്ടായിരുന്ന സമയത്ത് ഇത്തരം വംശീയത കലർന്ന പരാമർശങ്ങൾ ആരും ഉപയോഗിച്ചതായി കേട്ടിട്ടില്ലെന്ന് പാർഥിവ് പറഞ്ഞു. അത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വേണുഗോപാൽ റാവുവും അറിയിച്ചു.
െഎ.പി.എല്ലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായതായി അറിയില്ലെന്ന് ഇർഫാൻ പത്താനും പറഞ്ഞു. ആ രണ്ട് സീസണുകളിലും സമ്മിയുടെ കൂടെ ഞാനുണ്ടായിരുന്നു. അങ്ങനെ വല്ലതുമുണ്ടായിട്ടുണ്ടെങ്കിൽ അത് പ്രാധാന്യത്തോടെ തന്നെ ചർച്ചചെയ്യുമായിരുന്നു. ഇർഫാൻ വ്യക്തമാക്കി.
അതേസമയം, ഇത്തരം സംഭവങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ നിരന്തരം സംഭവിച്ചിരുന്നതായി ഇർഫാൻ പത്താൻ വെളിപ്പെടുത്തി. ‘നമ്മൾ ഇതിനെ കുറിച്ച് ആളുകളെ ബോധവാൻമാരാക്കേണ്ടതുണ്ട്. കാരണം, ആഭ്യന്തര ക്രിക്കറ്റിൽ വംശീയാധിക്ഷേപം ഞാൻ പലതവണ കേട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ചില താരങ്ങൾ ഉത്തരേന്ത്യയിൽ കളിക്കാനെത്തുേമ്പാൾ അത് നേരിട്ടുണ്ട്. ഞാൻ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഇർഫാൻ പറഞ്ഞു.
ആളുകൾക്കിടയിൽ നിന്നും ചിലർ തമാശക്കാരനാവാൻ ശ്രമിക്കുേമ്പാഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. ചിലപ്പോൾ അത് പറയുന്നയാൾ ഒരു റേസിസ്റ്റ് ആവണം എന്നില്ല. മറ്റുള്ളവരിൽ നിന്ന് ഇഷ്ടം നേടാൻ ഒരു തമാശ പറയുന്നതായിരിക്കാം. എന്നാൽ, ചിലപ്പോൾ അത് പരിധിവിട്ടുപോകും. പത്താൻ കൂട്ടിച്ചേർത്തു.
അതേസമയം, െഎ.പി.എല്ലിെൻറ ചരിത്രത്തിൽ ഇതുവരെ ബി.സി.സി.െഎക്കും ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടില്ല. അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ സമ്മി അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നുവെന്ന് മുതിർന്ന ബോർഡ് അംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.