രക്ഷകനായി സഞ്ജു
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മൂന്നാം ജയം തേടിയിറങ്ങിയ കേരളത്തിന് ജമ്മു-കശ്മീരിനെതിരെ ആദ്യദിനം ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്സില്‍ 76 ഒാവർ ബാറ്റ് ചെയ്ത കേരളം 219 റണ്‍സിന് പുറത്തായി. ഇന്ത്യൻ താരം സഞ്ജു വി. സാംസെൻറ സെഞ്ച്വറിയാണ് കേരളത്തെ നാണക്കേടിൽ നിന്നും രക്ഷിച്ചത്.
ആദ്യദിനം സ്റ്റെമ്പടുക്കുേമ്പാൾ ജമ്മു-കശ്മീര്‍ വിക്കെറ്റാന്നും നഷ്ടമാവാതെ 16 റൺസെടുത്തിട്ടുണ്ട്. തകര്‍ച്ചതോടെ തുടങ്ങിയ കേരളത്തിനുവേണ്ടി 187 പന്തില്‍നിന്ന് 14 ഫോറും ഒരു സിക്സും ഉൾപ്പെടെ സഞ്ജു 112 റണ്‍സ് നേടിയാണ് ചെറുത്തുനിൽപ് നടത്തിയത്. അരുണ്‍ കാര്‍ത്തിക് (35) മികച്ച പിന്തുണ നല്കി. ജലജ് സക്സേനക്ക് 22 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ജമ്മു-കശ്മീര്‍ നായകൻ പര്‍വേസ് റസൂലിെൻറ മികച്ച ബൗളിങ്ങാണ് കേരളത്തെ തകര്‍ത്തത്. 26 ഓവറില്‍ 70 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റാണ് പര്‍വേസ് നേടിയത്. മുഹമ്മദ് മുദ്ദസിർ, ആമിര്‍ അസിസ് സോഫി എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി. അഞ്ചു റണ്‍സെടുത്ത ഓപണര്‍ വിഷ്ണു വിനോദിനെ മുഹമ്മദ് മുദ്ദസിര് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളത്തിെൻറ പതനം തുടങ്ങി. പിന്നാലെയെത്തിയ രോഹൻ പ്രേം റൺസെടുക്കും മുമ്പുതന്നെ മടങ്ങി. തുടര്‍ന്ന് സഞ്ജുവിനൊപ്പം 19 റണ്‍സുമായി നിലയുറപ്പിച്ച ക്യാപ്റ്റന്‍ സച്ചിന് ബേബിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി റസൂല്‍ വിക്കറ്റുവേട്ടക്ക് തുടക്കമിട്ടു. സല്മാന് നിസാർ, സിജോമോന്‍ ജോസഫ്, അക്ഷയ് ചന്ദ്രന്, ബേസില്‍ തമ്പി, എം.ഡി. നിതീഷ് എന്നിവര്‍ക്കൊന്നും രണ്ടക്കം തികക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മു ഏഴ് റൺസ് വീതം നേടി ഒാപണർമാരായ അഹമ്മദ് ഒമർ ബണ്ടി, ഷുഭം കജൂരിയ എന്നിവരാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.