സീസണിലെ ആദ്യ സെഞ്ച്വറി സഞ്ജുവിന്; ഡൽഹിക്ക് 97 റൺസ് ജയം
text_fieldsപുണെ: ബാറ്റെടുത്തിറങ്ങിയപ്പോൾ സിക്സറോട് സിക്സർ. ഫീൽഡിങ്ങിനിറങ്ങിയപ്പോൾ ക്യാച്ചോടു ക്യാച്ച്. ഇന്നലെ എം.സി.എ മൈതാനത്ത് ഒരൊറ്റ പേരെ ഉണ്ടായിരുന്നുള്ളൂ ^സഞ്ജു വി. സാംസൺ. ഇൗ െഎ.പി.എൽ സീസണിലെ ആദ്യ സെഞ്ച്വറി പിറന്നത് ഇൗ മലയാളിയുടെ ബാറ്റിൽനിന്ന്. െഎ.പി.എൽ കരിയറിലെ കന്നി സെഞ്ച്വറിയുമായി സഞ്ജു വി. സാംസൺ ആളിക്കത്തിയപ്പോൾ വൻ താരനിരയുമായിറങ്ങിയ റൈസിങ് പുണെ സൂപ്പർ ജയൻറിെനതിരെ ഡെൽഹി ഡെയർ ഡെവിൾസിന് 97 റൺസിെൻറ വമ്പൻ ജയം. ഡൽഹി ഉയർത്തിയ 206 റൺസ് ലക്ഷ്യം പിന്തുടർന്ന പുണെ 108ന് വാലു മടക്കി.
വമ്പൻ സ്കോർ പിന്തുടരാനിറങ്ങിയ പുണെ തുടക്കത്തിലേ പത്തി താഴ്ത്തുകയായിരുന്നു. ചെറുത്തുനിൽപ്പിെൻറ ആശാനായ സ്റ്റീവൻ സ്മിത്തിെൻറ അസാന്നിധ്യത്തിൽ അജിൻക്യ രഹാന നയിച്ച ടീമിൽ സാക്ഷാൽ മഹേന്ദ്ര സിങ് ധോണി പോലും മങ്ങിപ്പോയി. വെറ്ററൻ സഹീർ ഖാനും അമിത് മിശ്രയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി പുണെയുടെ നടുവൊടിച്ചു. 20 റൺസെടുത്ത മായങ്ക് അഗർവാളാണ് പുണെയുടെ ടോപ് സ്േകാറർ.
ടോസ് നേടിയത് പുെണയായിരുന്നു. ഏത് വമ്പൻ സ്കോറും പിന്തുടരാനാവുമെന്ന ഉറച്ച വിശ്വാസത്തിൽ ഡൽഹിയെ ബാറ്റിങ്ങിനു വിടുേമ്പാൾ രഹാനെ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഇത് സഞ്ജുവിെൻറ ദിവസമാണെന്ന്. വിവാദങ്ങളും ഫോമില്ലായ്മയുമായി വലഞ്ഞ പഴയ സഞ്ജുവിനെ വീട്ടിൽ വെച്ച് പുണെ എം.സി.എ മൈതാനത്തിറങ്ങിയ സഞ്ജു പിടിച്ചാൽ കിട്ടാത്ത, പിഴവുകളില്ലാത്ത ഉശിരൻ ഇന്നിങ്സിലൂടെ വിമർശകരുടെ നാവടച്ചു. അഞ്ച് സിക്സർ. എട്ട് ഫോർ. 63 പന്തിൽ 102 റൺസ്. സ്കോർ 96ൽ നിന്ന് സെഞ്ച്വറി തികച്ചതാകെട്ട ആദം സംപയെ പടുകൂറ്റൻ സിക്സറിന് പറത്തി. ആദിത്യ താരെ രണ്ടാമത്തെ ഒാവറിലെ ആദ്യ പന്തിൽ ദീപക് ചാഹറിെൻറ പന്തിൽ ധോണി പിടിച്ച് പുറത്തായപ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. തുടർച്ചയായ ബൗണ്ടറികളിലൂടെ നിലയുറപ്പിച്ച സഞ്ജു 19 പന്തിൽ 35 റൺസെടുത്തു. പിന്നീട് കളി സൂക്ഷിച്ചായി. അടുത്ത 15 റൺസെടുത്ത് അർധ സെഞ്ച്വറി തികക്കാൻ 22 പന്തുകളാണ് കളിച്ചത്. അതിനിടയിൽ ഒറ്റ സിക്സറുപോലും പറത്തിയിരുന്നില്ല.
പിന്നെയായിരുന്നു കളി. സിക്സറുകളുെട മഴ. ബൗണ്ടറികളുടെ പാച്ചിൽ. ഒടുവിൽ സിക്സർ പറത്തി തന്നെ െഎ.പി.എൽ കരിയറിലെ ആദ്യ സെഞ്ച്വറി.
സെഞ്ച്വറി കടന്ന ഉടൻ അടുത്ത പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച് സംപയുടെ പന്തിൽ കുറ്റി തെറിച്ചു പുറത്തായെങ്കിലും സഞ്ജു നിർത്തിയിടത്തുനിന്നായിരുന്നു ക്രിസ് മോറിസ് തുടങ്ങിയത്. അനായാസം സിക്സറുകളിലേക്ക് ബാറ്റ് വീശിയ ക്രിസ് മോറിസ് ബെൻ സ്റ്റോക്കിെൻറ അവസാന ഒാവറിൽനിന്ന് വാരിക്കൂട്ടിയത് 22 റൺസ്. രണ്ടു വീതം സിക്സറും ഫോറും അതിലടങ്ങി. മൊത്തം 23 റൺസാണ് അവസാന ഒാവറിൽ ഒഴുകിയെത്തിയത്. അതോടെ ഡെൽഹി സ്കോർ 200 ഉം കടന്നു. ഒമ്പത് പന്തിൽ മൂന്ന് സിക്സറും നാല് ഫോറുമായി 422.22 സ്ട്രൈക് റേറ്റിലാണ് ക്രിസ് മോറിസ് 38 റൺസെടുത്തത്.ഫീൽഡിലും തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഉറച്ച ബൗണ്ടറികളിൽ ചിലത് തടഞ്ഞതിനു പുറമെ അജിൻക്യ രഹാനെയുടെയും ആദം സംപയുടെയും ക്യാച്ചുകളും സഞ്ജു കൈപ്പിടിയിലൊതുക്കി. മാൻ ഒാഫ് ദ മാച്ചിന് മറ്റൊരു പേര് പരിഗണിേക്കണ്ടിവന്നില്ല. സഞ്ജു സാംസൺ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.