എെൻറ ദിവസം നിങ്ങൾ നശിപ്പിച്ചു –വാർണറോട് സഞ്ജു
text_fieldsഹൈദരാബാദ്: വെള്ളിയാഴ്ച രാത്രിയിൽ സഞ്ജു ഷോ കണ്ടവരുടെയെല്ലാം മനസ്സിലെ വേദന സഞ ്ജു തന്നെ ഡേവിഡ് വാർണറോട് തുറന്നുപറഞ്ഞു. ‘‘ഇതെെൻറ ദിവസമായിരുന്നു. പക്ഷേ, നിങ്ങൾ അത് നശിപ്പിച്ചു. ഇൗ രീതിയിൽ നിങ്ങൾ ബാറ്റ് ചെയ്യുേമ്പാൾ ജയിക്കാൻ സെഞ്ച്വറിയും പോര. ഇന്നിങ്സ് തുടങ്ങിയപ്പോൾ പവർേപ്ലയിൽ തന്നെ ഞങ്ങൾ തോറ്റിരുന്നു. നിങ്ങളെപ്പോലൊരാൾ എതിരാളിയാണെങ്കിൽ സ്കോർ ബോർഡിൽ 250 എങ്കിലും വേണം’’ -ഹൈദരാബാദ്-രാജസ്ഥാൻ മത്സരശേഷം സഞ്ജു വാർണറുടെ തോളിൽ തട്ടി പറഞ്ഞു.
സഞ്ജുവിനെ അഭിനന്ദിക്കാൻ വാർണറും മറന്നില്ല. ‘മികച്ച ബാറ്റിങ്ങായിരുന്നു സഞ്ജുവിേൻറത്. ഷോട്ട് സെലക്ഷനും ബാറ്റിങ് ശൈലിയും മനോഹരമായിരുന്നു’’ -വാർണർ പറഞ്ഞു.
സഞ്ജുവിെൻറ സെഞ്ച്വറിയിൽ രാജസ്ഥാൻ 198 റൺസെടുത്തേപ്പാൾ, വാർണറുടെ വെടിക്കെട്ടാണ് (37 പന്തിൽ 69) ഹൈദരാബാദിന് അടിത്തറയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.