സർഫാസിനെ പാക് ടെസ്റ്റ്, ട്വൻറി 20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി
text_fieldsലാഹോർ: സർഫാസ് അഹമ്മദിനെ പാകിസ്താൻ ടെസ്റ്റ്, ട്വൻറി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻസ്ഥാനത്ത് നിന്ന് നീക ്കി. ടെസ്റ്റ് മൽസരങ്ങളിൽ അസ്ഹർ അലിയായിരിക്കും ക്യാപ്റ്റൻ. ട്വൻറി 20 ടീമിനെ ബാബർ അസവും നയിക്കും. അതേസമയം, ഏകദിന ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ മാസത്തിലാണ് പാകിസ്താന് ഇനി ഏകദിന പരമ്പരയുള്ളത്.
ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാത്രമല്ല ഇരു ഫോർമാറ്റുകളിലും പാക് ക്രിക്കറ്റ് ടീമിലും ഇടംപിടിക്കാൻ സർഫാസ് അഹമ്മദിന് സാധിച്ചിട്ടില്ല. ടെസ്റ്റ് ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് അസ്ഹർ അലി പ്രതികരിച്ചു. പാകിസ്താനെ ശക്തമായ ട്വൻറി 20 ടീമാക്കി മാറ്റുമെന്ന് ക്യാപ്റ്റൻ ബാബർ അസവും പറഞ്ഞു.
ആസ്ട്രേലിയക്കെതിരായ മൂന്ന് ട്വൻറി 20 മൽസരങ്ങളും രണ്ട് മൽസരങ്ങളുടെ ടെസ്റ്റ് പരമ്പരയിലുമാണ് പാകിസ്താൻ പുതിയ ക്യാപ്റ്റൻമാരുടെ കീഴിൽ കളിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.