സർഫ്രാസ്തന്നെ പാക് നായകൻ; ഒരവസരംകൂടി നൽകി പി.സി.ബി
text_fieldsഇസ്ലാമാബാദ്: േലാകകപ്പിലെ മോശം ക്യാപ്റ്റൻസിയുടെ പേരിൽ ഏറെ വിമർശനമേറ്റ സർഫ്രാസ് അഹമദിന് ഒരവസരംകൂടി നൽ കാൻ പാകിസ്താൻ തീരുമാനിച്ചു. ബാബർ അസമാകും ശ്രീലങ്കക്കെതിരായ ഏകദിന ട്വൻറി20 പരമ്പരകൾക്കുള്ള പാക് ടീമിെൻറ ഉപ നായകൻ.
മുൻനായകൻ മിസ്ബാഹുൽ ഹഖ് പരിശീലകെൻറയും ചീഫ് സെലക്ടറുടെയും സ്ഥാനം ഏറ്റെടുത്തതിനു ശേഷമെടുത്ത സുപ്രധാന തീരുമാനമാണിത്. മൂന്നു വീതം ട്വൻറി20 ഏകദിന മത്സരങ്ങളാണ് പാകിസ്താൻ ശ്രീലങ്കക്കെതിരെ കളിക്കുക. സെപ്റ്റംബർ 27ന് കറാച്ചിയിൽ വെച്ചാണ് ആദ്യ ഏകദിനം.
2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ നടന്ന തീവ്രവാദി ആക്രമണശേഷം ഒരു വിദേശ ടീമും പാക് മണ്ണിൽ പര്യടനം നടത്തിയിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം ലങ്കതന്നെ ഈ വര്‍ഷം പാകിസ്താനില്‍ പര്യടനം നടത്താനിരിക്കെ 10 പ്രധാന കളിക്കാര്‍ പിന്മാറിയത് വൻ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.