വിദർഭക്ക് രഞ്ജി കിരീടം
text_fieldsനാഗ്പൂർ: അവസാനദിനം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. 206 റൺസെന്ന വിജയലക്ഷ്യത്തിലേ ക്ക് അഞ്ചിന് 58 എന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച സൗരാഷ്ട്രയുടെ പോരാട്ടം 127ൽ അ വസാനിച്ചു. 78 റൺസ് വിജയവുമായി വിദർഭക്ക് തുടർച്ചയായി രണ്ടാംവട്ടവും രഞ്ജിട്രോ ഫി കിരീടം. സൗരാഷ്ട്രയുടെ സ്വപ്നം മൂന്നാം തവണയും ൈഫനലിൽ അവസാനിച്ചു. രണ്ടിന്നിങ് സിലുമായി 11 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 49 റൺസുമെടുത്ത വിദർഭയുടെ ആദിത്യ സർവാതെയാ ണ് മാൻ ഒാഫ് ദ മാച്ച്.
നാഗ്പൂരിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത വിദർഭ 312 റൺസാണ് നേടിയത്. സൗരാഷ്ട്രയുടെ മറുപടി 307ൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ 200 റൺസിന് വിദർഭ പുറത്തായതോടെ വിജയലക്ഷ്യം 206 റൺസായി. തുടക്കത്തിലേതന്നെ തിരിച്ചടിയേറ്റ സൗരാഷ്ട്രക്ക് ചേതേശ്വർ പുജാര പൂജ്യത്തിന് പുറത്തായത് കനത്ത പ്രഹരമായി. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ പുജാരയുടെ ആദ്യ ഇന്നിങ്സിലെ സമ്പാദ്യം ഒരു റൺസായിരുന്നു. അഞ്ചാംദിനം കളി തുടങ്ങുേമ്പാൾ മുൻനിര ബാറ്റ്സ്മാനായി വിശ്വരാജ് ജദേജ മാത്രമാണ് ശേഷിച്ചിരുന്നത്. 52 റൺസുമായി ചെറുത്തുനിൽക്കാൻ ശ്രമിച്ച വിശ്വരാജിന് പിന്തുണ നൽകാൻ വാലറ്റക്കാർക്ക് ആയില്ല.
കമലേഷ് മക്വാന (14), ധർമേന്ദ്ര സിങ് ജദേജ (17) എന്നിവർ നേരിയ പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിലേക്ക് അടുപ്പിക്കാൻ അതൊന്നും പര്യാപ്തമായിരുന്നില്ല. രണ്ടിന്നിങ്സിലും സൗരാഷ്ട്രയെ വിറപ്പിച്ച സർവാതെ വിശ്വരാജിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഫലത്തിൽ കളി അവസാനിച്ചിരുന്നു. ശേഷിച്ച രണ്ട് വിക്കറ്റുകൾ സർവാതെയും അക്ഷയ് വഖാരെയും പങ്കിട്ടതോടെ വിദർഭക്ക് രണ്ടാം തവണയും കിരീടനേട്ടം.
രണ്ടാം ഇന്നിങ്സിൽ ആറുവിക്കറ്റ് വീഴ്ത്തിയ സർവാതെ രണ്ടിന്നിങ്സിലുമായി 157 റൺസിന് 11 വിക്കറ്റ് േനടി.
രഞ്ജി േട്രാഫി ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആറാമത്തെ ടീമാണ് വിദർഭ. മുംബൈ, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, ഡൽഹി ടീമുകളാണ് മുമ്പ് തുടർച്ചയായ സീസണുകളിൽ ജേതാക്കളായിട്ടുള്ളത്. കഴിഞ്ഞ ഏഴു സീസണുകളിൽ മൂന്നാം തവണയാണ് സൗരാഷ്ട്ര ഫൈനലിൽ തോൽക്കുന്നത്. 2013ലും 16ലും മുംബൈയോടായിരുന്നു തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.