ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മൽസരത്തിന് 56 ലക്ഷം രൂപ നൽകാൻ സുപ്രീംകോടതി അനുമതി
text_fieldsന്യൂഡൽഹി: ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മൽസരത്തിനായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് 56 ലക്ഷം രൂപ നൽകാൻ സുപ്രീംകോടതി ബി.സി.സി.െഎക്ക് അനുമതി നൽകി. ബുധനാഴ്ചയാണ് രാജ്കോട്ടിൽ ടെസ്റ്റ് മൽസരം ആരംഭിക്കുന്നത്.
ബി.സി.സി.സി.െഎയുടെ ഹരജി പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി ഉത്തരവുണ്ടായത്. പണം നൽകിയിലെങ്കിൽ ഒന്നാം ടെസ്റ്റ് മൽസരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ബി.സി.സി.െഎ സുപ്രീംകോടതിയിൽ വാദിച്ചു. മൂന്നംഗ ജഡ്ജിമാരുൾപ്പെടുന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പിടുവിച്ചത്.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ കോടതിയിൽ ബി.സി.സി.െഎക്കു വേണ്ടി ഹാജരായി.
നേരത്തെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഫണ്ട് നൽകുന്നതിൽ നിന്ന് ലോധ കമ്മിറ്റി ബി.സി.സി.െഎയെ വിലക്കിയിരുന്നു. ലോധ കമ്മറ്റി ശിപാർശകൾ പാലിക്കാതിരുന്ന ബി.സി.സി.െഎയെ സുപ്രീംകോടതി വിമർശിച്ചു. ബി.സി.സി.െഎ പ്രസിഡൻറ് അനുരാഗ് താക്കുറിനോട് ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർേദശിച്ചു.
ബി.സി.സി.െഎയുടെ എല്ലാ വിധ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനായി സ്വതന്ത്രമായ ഒാഡിറ്റിങ് കമ്മറ്റി രൂപികരിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.