Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിയുമായുള്ള...

ധോണിയുമായുള്ള ഇടപാടുകൾ: വിവരങ്ങൾ സമർപ്പിക്കാൻ അമ്രപലി ഗ്രൂപ്പിന്​ നിർദേശം

text_fields
bookmark_border
ധോണിയുമായുള്ള ഇടപാടുകൾ: വിവരങ്ങൾ സമർപ്പിക്കാൻ അമ്രപലി ഗ്രൂപ്പിന്​ നിർദേശം
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ താരം മഹേന്ദ്ര സിങ്​ ധോണിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിശദാംശങ്ങൾ സമർപ്പി ക്കാൻ അമ്രപലി ഗ്രൂപ്പിന്​ സുപ്രീംകോടതി നിർദേശം. ബുധനാഴ്​ചക്കകം വിവരങ്ങൾ സമർപ്പിക്കാനാണ്​ നിർദേശം നൽകിയിരിക്കുന്നത്​.

അമ്രപലി ഗ്രൂപ്പിനെതിരായി ധോണി വഞ്ചനാകേസ്​ നൽകിയിരുന്നു. റാഞ്ചിയിൽ ഗ്രൂപ്പിൻെറ ഫ്ലാറ്റ്​ ബുക്ക്​ ചെയ്​തിരുന്നുവെങ്കിലും നൽകിയില്ലെന്നാണ്​ പരാതി. അമ്രപലി ഗ്രൂപ്പിൻെറ ബ്രാൻഡ്​ അംബാസിഡറായ ധോണിക്ക്​ കമ്പനി മുഴുവൻ വേതനവും നൽകിയില്ലെന്നും ആരോപണമുണ്ട്​.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ അമ്രപലി ഗ്രൂപ്പ്​ അഭിമുഖീകരിക്കുന്നത്​. ഇതുമൂലം ഫ്ലാറ്റ്​ ബുക്ക്​ ചെയ്​ത പലരും സുപ്രീംകോടതിയെ സമീപിക്കുകയാണ്​. കമ്പനിയുടെ സി.എം.ഡി അനിൽ ശർമ്മ, ഡയറക്​ടർമാരായ ശിവ്​ ദീവാനി, അജയ്​ കുമാർ എന്നിവർ ​മറ്റൊരു കേസുമായി ബന്ധപ്പെട്ട്​ പൊലീസ്​ കസ്​റ്റഡിയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsM.S DhoniAmrapali Group
News Summary - SC directs Amrapali Group to submit details of transactions with MS Dhoni-India news
Next Story