Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2019 6:08 PM GMT Updated On
date_range 15 March 2019 6:09 PM GMTകുറ്റം മാഞ്ഞു, ആജീവനാന്ത വിലക്കും മാറി; ആറു വർഷത്തെ നിയമപോരാട്ടം ജയിച്ച് ശ്രീശാന്ത്
text_fieldsbookmark_border
‘‘42ാം വയസ്സിൽ ലിയാണ്ടർ പേസിന് ഗ്രാൻഡ്സ്ലാം ചാമ്പ്യനാവാമെങ്കിൽ, 36ാം വയസ്സിൽ എനിക്ക് ക്രിക്കറ്റ് കളിക്കാനാവും’’ -ആറു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ആജീവനാന്ത വി ലക്ക് റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെ ശ്രീശാന്തിെൻറ പ്രതികരണ ം ഇങ്ങനെ. ഇന്ത്യ 2007ൽ ട്വൻറി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയപ്പോൾ ടീമിലംഗമായ ിരുന്ന ശ്രീശാന്തിനെ എന്നും ജയിപ്പിച്ചത് അടങ്ങാത്ത പോരാട്ടവീര്യവും നിശ്ചയദാർഢ്യ വുമായിരുന്നു. കൈപിടിച്ചു നടത്താനോ വഴികാണിക്കാനോ ഗോഡ്ഫാദർമാരില്ലാതെ കേരളത്ത ിൽനിന്നും ഉയർന്നുവന്ന പേസ്ബൗളർ വിദേശമണ്ണിൽ ഇന്ത്യയുടെ കുന്തമുനയായി മാറിയതു തന്നെ തെളിവ്.
2013 െഎ.പി.എല്ലിനിടയിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ഒത്തുകളിെച്ചന്നായിരുന്നു ശ്രീക്കും രാജസ്ഥാൻ റോയൽസിലെ മറ്റു രണ്ടു താരങ്ങൾക്കുമെതിരെ ഉയർന്ന ആരോപണം. അറസ്റ്റും വിലക്കും ജയിലും കോടതിയുമായപ്പോൾ ഏറെ നഷ്ടം ശ്രീശാന്തിനായിരുന്നു. ആരോപണ വിധേയരിൽ അദ്ദേഹമായിരുന്നു സീനിയർതാരം. പിന്നീട് ശ്രീ നേരിട്ടത് സമാനതകളില്ലാത്ത വേട്ടയാടൽ. ബി.സി.സി.െഎയും കേരള ക്രിക്കറ്റും കൈയൊഴിഞ്ഞു.
സഹതാരങ്ങൾപോലും ശത്രുവിനെേപ്പാലെ പെരുമാറി. എന്നാൽ, തീയിൽ കുരുത്തവനെ ഇതൊന്നും തളർത്തിയില്ല. നിയമപോരാട്ടം തുടർന്നു. ഒത്തുകളി ആരോപണം കെട്ടിച്ചമച്ചതെന്ന് തെളിയിക്കലായിരുന്നു ആദ്യ ദൗത്യം. പട്യാല േകാടതിയിൽ അത് വിജയം കണ്ടു. ഡൽഹി പൊലീസിനെയും അന്വേഷണോദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കി വിധി പറഞ്ഞ കോടതി ശ്രീയെയും സഹതാരങ്ങളെയും കുറ്റമുക്തരാക്കി. പക്ഷേ, വിലക്ക് നീക്കാൻ ബി.സി.സി.െഎ തയാറായില്ല. അടുത്ത പോരാട്ടം അവർക്കെതിരായിരുന്നു. കേരള ഹൈകോടതിയിൽ തുടങ്ങിയ നിയമ നടപടികൾ ഇപ്പോൾ സുപ്രീംകോടതി ബെഞ്ചിെൻറ ഉത്തരവായി പുറത്തുവരുേമ്പാൾ അന്തിമവിജയം ശ്രീശാന്തിനു തന്നെ.
ഇനി ബി.സി.സി.െഎ തീരുമാനം
ആജീവാനന്ത വിലക്ക് നീക്കിയ സുപ്രീംകോടതി മറ്റു ശിക്ഷ ബി.സി.സി.െഎക്ക് പ്രഖ്യാപിക്കാമെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ അച്ചടക്ക നടപടിയെന്ന നിലയിൽ ബോർഡിന് ശിക്ഷ പ്രഖ്യാപിക്കാം. 2013 മുതൽ ആറു വർഷം വിലക്ക് നേരിട്ട ശ്രീശാന്തിന് ഇതിൽ കൂടുതൽ ശിക്ഷ വേണ്ടെന്ന് ബി.സി.സി.െഎ തീരുമാനിച്ചാൽ ക്രിക്കറ്റിൽ തിരിച്ചെത്താം. യൂറോപ്പിലെ ഏതെങ്കിലും ലീഗിൽ കളിക്കാനോ പരിശീലകനോ മറ്റോ ആയി പുതുകരിയർ പടുത്തുയർത്താനോ ഇതുവഴി കഴിഞ്ഞേക്കും. അതേസമയം, ആറു വർഷം കളിയിൽനിന്നു വിട്ടുനിന്ന്, ഇപ്പോൾ 36 വയസ്സുകാരനായ ഒരാൾക്ക് ഫസ്റ്റ്ക്ലാസ്-ആഭ്യന്തര ലീഗ് മത്സരങ്ങളിൽ തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. മാത്രമല്ല, ബി.സി.സി.െഎയിലെ ഒരു വിഭാഗം ഇപ്പോഴും താരത്തിനെതിരാണ്. ബോർഡ് നീതി നടപ്പാക്കിയാൽ അയർലൻഡ്, സ്കോട്ലൻഡ്, നെതർലൻഡ്സ് എന്നിവർ സംയുക്തമായി ആരംഭിക്കുന്ന യൂറോ ക്രിക്കറ്റ് ലീഗിൽ ശ്രീക്ക് ഒരു കൈനോക്കാം.
നീതിക്കായി പോരാടിയ ആറു വർഷം

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശ്രീശാന്തിനെ സ്വീകരിക്കുന്ന ഭാര്യ ഭുവനേശ്വരി, അച്ഛൻ ശാന്തകുമാരാൻ നായർ, സഹോദരി എന്നിവർ
ഇനി ബി.സി.സി.െഎ തീരുമാനം
ആജീവാനന്ത വിലക്ക് നീക്കിയ സുപ്രീംകോടതി മറ്റു ശിക്ഷ ബി.സി.സി.െഎക്ക് പ്രഖ്യാപിക്കാമെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ അച്ചടക്ക നടപടിയെന്ന നിലയിൽ ബോർഡിന് ശിക്ഷ പ്രഖ്യാപിക്കാം. 2013 മുതൽ ആറു വർഷം വിലക്ക് നേരിട്ട ശ്രീശാന്തിന് ഇതിൽ കൂടുതൽ ശിക്ഷ വേണ്ടെന്ന് ബി.സി.സി.െഎ തീരുമാനിച്ചാൽ ക്രിക്കറ്റിൽ തിരിച്ചെത്താം. യൂറോപ്പിലെ ഏതെങ്കിലും ലീഗിൽ കളിക്കാനോ പരിശീലകനോ മറ്റോ ആയി പുതുകരിയർ പടുത്തുയർത്താനോ ഇതുവഴി കഴിഞ്ഞേക്കും. അതേസമയം, ആറു വർഷം കളിയിൽനിന്നു വിട്ടുനിന്ന്, ഇപ്പോൾ 36 വയസ്സുകാരനായ ഒരാൾക്ക് ഫസ്റ്റ്ക്ലാസ്-ആഭ്യന്തര ലീഗ് മത്സരങ്ങളിൽ തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. മാത്രമല്ല, ബി.സി.സി.െഎയിലെ ഒരു വിഭാഗം ഇപ്പോഴും താരത്തിനെതിരാണ്. ബോർഡ് നീതി നടപ്പാക്കിയാൽ അയർലൻഡ്, സ്കോട്ലൻഡ്, നെതർലൻഡ്സ് എന്നിവർ സംയുക്തമായി ആരംഭിക്കുന്ന യൂറോ ക്രിക്കറ്റ് ലീഗിൽ ശ്രീക്ക് ഒരു കൈനോക്കാം.
നീതിക്കായി പോരാടിയ ആറു വർഷം
- 2013 മേയ് 16: െഎ.പി.എൽ ഒത്തുകളി കേസിൽ എസ്. ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചണ്ഡില എന്നീ രാജസ്ഥാൻ റോയൽതാരങ്ങളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 11 വാതുവെപ്പുകാരും അറസ്റ്റിലായി. കളിക്കാരെ ബി.സി.സി.െഎ സസ്പെൻഡ് ചെയ്തു.
- 2013 മേയ് 17: ശ്രീശാന്ത് ഒത്തുകളിച്ചതായി പൊലീസ്. അഞ്ചു ദിവസം ജുഡീഷ്യൽ കസ്റ്റഡി.
- ജൂൺ 11: ഡൽഹി കോടതി ജാമ്യം അനുവദിച്ചു.
- സെപ്റ്റംബർ 13: ശ്രീശാന്തിനും ചവാനും ബി.സി.സി.െഎ ആജീവനാന്ത വിലക്ക്. അമിത് സിങ്ങിന് അഞ്ചു വർഷം.
- 2015 ജൂൈല 25: ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ‘മകോക’ ചുമത്തിയത് പട്യാല കോടതി റദ്ദാക്കി.
- 2016 മേയ് 19: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നു ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ശ്രീശാന്ത് തോറ്റു.
- 2017 ആഗസ്റ്റ് 7: ബി.സി.സി.െഎയുടെ ആജീവാനന്ത വിലക്കും ശിക്ഷാനടപടിയും റദ്ദാക്കി കേരള ഹൈകോടതി ഉത്തരവ്.
- സെപ്തംബർ 18: സിംഗ്ൾബെഞ്ച് ഉത്തരവിനെതിരെ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ ബി.സി.സി.െഎ അപ്പീൽ.
- ഒക്ടോബർ18: സിംഗ്ൾബെഞ്ച് ഉത്തരവ് തള്ളി. വിലക്ക് നിലനിൽക്കുമെന്ന് കോടതി.
- 2018 ജനുവരി: ശ്രീശാന്ത് സുപ്രീംകോടതിയിൽ. ഫെബ്രുവരിയിൽ ബി.സി.സി.െഎക്ക് നോട്ടീസയച്ചു.
- 2019 മാർച്ച് 15: ആജീവനാന്ത വിലക്ക് റദ്ദാക്കി സുപ്രീംകോടതി ഉത്തരവ്. മറ്റു ശിക്ഷകൾ ബോർഡിന് തീരുമാനിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story