Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ ടീമി​െൻറ...

ഇന്ത്യൻ ടീമി​െൻറ പരിശീലകനാവാൻ സെവാഗും

text_fields
bookmark_border
ഇന്ത്യൻ ടീമി​െൻറ പരിശീലകനാവാൻ സെവാഗും
cancel

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ്​ ടീമി​​​​െൻറ പരിശീലകനാവാൻ അപേക്ഷ നൽകിയവരിൽ മുൻ ഇന്ത്യൻ ബാറ്റ്​സ്​മാൻ വിരേന്ദ്രർ സെവാഗും. സെവാഗ്​ ഉൾപ്പടെ ആറു പേരാണ്​ പരിശീലക സ്ഥാനത്തേക്ക്​ അപേക്ഷ നൽകിയിരിക്കുന്നത്​. മുൻ ഇന്ത്യൻ മാനേജർ ലാൽ ചന്ദ്​ രജ്​പുത്​, മുൻ ഇന്ത്യൻ താരം ഡോഡാ ഗണേഷ്​, ഒാസ്​ട്രേലിയൻ മുൻ ഒാൾ റൗണ്ടർ ടോം മൂഡി, ഇംഗ്ലീഷ്​ താരം റി​ച്ചാർഡ്​ പെബസ്​ എന്നിവരും നിലവിലെ കോച്ചായ അനിൽ കുംബ്ലൈയും അപേഷ നൽകിയിട്ടുണ്ട്​. ജൂൺ 20ന്​ കുംബ്ലൈയുടെ കരാർ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ്​ ബി.സി.സി.​െഎ പുതിയ പരിശീലകനെ തേടിയത്​.

​മെയ്​ 31 ആയിരുന്നു അപേക്ഷ നൽകാനുള്ള അവസാന തിയതി. സചിൻ തെൻഡുൽക്കർ, സൗരവ്​ ഗാംഗുലി, വി.വി.എസ്​ ലക്ഷ്​മൺ എന്നിവരടങ്ങുന്ന ക്രിക്കറ്റ്​ ഉപദേശക സമിതിയാണ്​ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്​.

ബി.സി.സി.​െഎയിലെ ചിലരുടെ എതിർപ്പ്​ മൂലമാണ്​ കുംബ്ലൈക്ക്​ കരാർ കാലവധി നീട്ടി നൽകാത്തതിന്​ കാരണമെന്നാണ്​ റിപ്പോർട്ട്​. വൻ പ്രതിഫലം താരങ്ങൾക്കും പരിശീലകനും വേണമെന്നും സെലക്ഷൻ കമ്മിറ്റിയിൽ പരിശീലകനും സ്ഥാനം നൽകണമെന്നും കുംബ്ലൈ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം​ ബി.സി.സി.​െഎയുടെ അതൃപ്​തിക്ക്​ കാരണമായെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virender sehwagBCCIanil kumble
News Summary - Sehwag, Moody apply for Indian cricket team head coach position
Next Story