െഎ.പി.എൽ ലേലത്തിൽ ഏഴു കേരള താരങ്ങൾ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിെൻറ (െഎ.പി.എൽ) ലേലത്തിൽ ഏഴു കേരള താരങ്ങൾ. രോഹൻ പ്രേം, സന്ദീപ് വാര്യർ, സി.വി. വിനോദ്കുമാർ, ബേസിൽ തമ്പി, ഫാബിദ് ഫാറൂഖ്, വിഷ്ണു വിനോദ്, കെ.എം. ആസിഫ് എന്നിവരാണ് പട്ടികയിലുള്ള കേരള താരങ്ങൾ. 10 ലക്ഷമാണ് ഇവർക്കിട്ടിരിക്കുന്ന അടിസ്ഥാന വില. കളിക്കാരുടെ ലേലം ഇൗമാസം 20ന് നടക്കും. 351 കളിക്കാരാണ് അന്തിമ ലേലപ്പട്ടികയിൽ ഇടംപിടിച്ചത്. രജിസ്റ്റർ ചെയ്ത 799 കളിക്കാരിൽനിന്നാണ് അവസാനത്തെ 351 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. ടീമുകൾ നിലനിർത്തിയവർക്കു പുറമെയുള്ള കളിക്കാരുടെ ലേലമാണ് 20ന് നടക്കുക. കേരള താരങ്ങളായ സഞ്ജു സാംസണെ ഡൽഹി ഡെയർ ഡെവിൾസും സചിൻ ബേബിയെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും നിലനിർത്തിയിട്ടുണ്ട്. മറുനാടൻ മലയാളികളായ കരുൺ നായരും ശ്രേയസ് അയ്യരും ഡൽഹി ടീമിലുണ്ട്. ഇന്ത്യൻ താരങ്ങളായ ഇഷാന്ത് ശർമ (2 കോടി), ഇർഫാൻ പത്താൻ (50 ലക്ഷം), മുനാഫ് പേട്ടൽ (30 ലക്ഷം) തുടങ്ങിയവരും ലേലപ്പട്ടികയിൽ ഉൾപ്പെടുന്നു.
ഒായിൻ മോർഗൻ, ബെൻ സ്റ്റോക്, ക്രിസ് വോക്സ് (ഇംഗ്ലണ്ട്), ആഞ്ചലോ മാത്യൂസ് (ശ്രീലങ്ക), മിച്ചൽ ജോൺസൻ, പാട്രിക് കമ്മിൺസ് (ആസ്ട്രേലിയ) എന്നിവർക്ക് ലേലത്തിൽ രണ്ടു കോടി അടിസ്ഥാന വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് അഫ്ഗാനിസ്താൻ കളിക്കാരെയും ഇക്കുറി ലേലത്തിൽ വെക്കാൻ ബി.സി.സി.െഎ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ ആതിേഥയത്വം വഹിച്ച കഴിഞ്ഞ േലാകകപ്പ് ട്വൻറി20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് ഷഹ്സാദാണ് ഇവരിൽ ഏറ്റവും പ്രധാനം. ബാറ്റ്സ്മാൻ അസ്ഗർ സ്റ്റനിക്സാഹി, പേസർ ദവാൾക്ക് സദ്റാൻ, ഒാൾറൗണ്ടർ മുഹമ്മദ് നബി, റാഷിദ് ഖാൻ അർമാൻ തുടങ്ങിയവരാണ് മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.