Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്ന്​ ക്രിക്കറ്റ്​...

മൂന്ന്​ ക്രിക്കറ്റ്​ താരങ്ങൾക്ക്​ കോവിഡെന്ന്​ പാക്​ ക്രിക്കറ്റ്​ ബോർഡ്​

text_fields
bookmark_border
മൂന്ന്​ ക്രിക്കറ്റ്​ താരങ്ങൾക്ക്​ കോവിഡെന്ന്​ പാക്​ ക്രിക്കറ്റ്​ ബോർഡ്​
cancel

ശ്രീനഗർ: മൂന്ന്​ ക്രിക്കറ്റ്​ താരങ്ങൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതായി പാകിസ്​താൻ​ ക്രിക്കറ്റ്​ ബോർഡ്​(പി.സി.ബി). ഓൾ റൗണ്ടറായ ഷദബ്​ ഖാൻ, ബാറ്റ്​സ്​മാൻ ഹൈദർ അലി​, ഫാസ്​റ്റ്​ ബൗളർ ഹാരിസ്​ റഊഫ്​ എന്നിവർക്കാണ്​ കോവിഡ്​ ബാധിച്ചതായി കണ്ടെത്തിയതെന്ന്​ പി.സി.ബി വാർത്താകുറിപ്പിൽ അറിയിച്ചു. ഇംഗ്ലണ്ട്​ പര്യടനത്തിന്​ മുന്നോടിയായി റാവൽപിണ്ടിയിൽ വെച്ച്​ നടന്ന പരിശോധനയിലാണ്​ താരങ്ങൾക്ക്​ കോവിഡ്​ ബാധ കണ്ടെത്തിയത്​. മൂവർക്കും കോവിഡ്​ രോഗ ലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്നും ബോർഡ്​ വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്​ മൂന്നു പേരോടും ഉടനെ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്​. കൂടാതെ ഇവരുമായി സമ്പർക്കം പുലർത്തിയ മെഡിക്കൽ പാനലിനോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്​.

റാവൽപിണ്ടിയിൽ നിന്ന്​ പരിശോധനക്ക്​ വിധേയമാക്കിയ ഇമാദ്​ വാസിം, ഉസ്​മാൻ ഷിൻവാരി എന്നിവരുടെ ഫലം നെഗറ്റീവ്​ ആണ്​. ഇവർ ഇംഗ്ലണ്ട്​ പര്യടനത്തിന്​ മുന്നോടിയായി ബുധനാഴ്​ച ലാഹോറിലേക്ക്​ തിരിക്കും.

മറ്റ്​ താരങ്ങളും ഉദ്യോഗസ്ഥരും കറാച്ചി​, ലാഹോർ, പെഷവാർ എന്നീ കേന്ദ്രങ്ങളിൽ കോവിഡ്​ പരിശോധന നടത്തിയിട്ടുണ്ട്​. അവരുടെ പരിശോധന ഫലം ചൊവ്വാഴ്​ച ലഭിക്കും. പാകിസ്​താൻ ഈ മാസം 28നാണ്​ ഇംഗ്ലണ്ടിലേക്ക്​ തിരിക്കുന്നത്​. മൂന്ന് വീതം​ ടെസ്​റ്റുകളും ട്വൻറി20 മത്സരങ്ങളുമാണുള്ളത്​.

ടെസ്​റ്റ്​പരമ്പരയിലെ ആദ്യ മത്സരം​ ആഗസ്​റ്റ്​ അഞ്ച്​ മുതൽ ഒമ്പത്​ വരെ മാഞ്ചസ്​റ്ററിലെ ഓൾഡ്​ ട്രഫോൾഡ്​ സ്​റ്റേഡിയത്തിൽ നടക്കും. രണ്ടാമത്തെ മത്സരം​ 13 മുതൽ 17 വരെയും മൂന്നാമത്തേത്​ 21 മുതൽ 25 വരെയും സതാംപ്​ടനിലാണ് ​നടക്കുക. ട്വൻറി20 മത്സരങ്ങളും ഇവിടെയാണ്​. ആഗസ്​റ്റ്​ 28, 30, സെപ്​റ്റംബർ ഒന്ന്​ തീയതികളിലാണ്​ ട്വൻറി20 മത്സരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsPakistan Cricket Boardcorona virus​Covid 19
News Summary - Shadab Khan, Haider Ali And Haris Rauf Test Positive For Coronavirus, Confirms Pakistan Cricket Board
Next Story