പൊതുചടങ്ങിനിടെ പുകയില ഉപയോഗം; നിഷേധിച്ച് അഫ്രീദി
text_fieldsകറാച്ചി: താൻ പൊതുചടങ്ങിനിടെ പുകയില ഉൽപന്നം ചവച്ചതായ ആരോപണം നിഷേധിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. താൻ പെരുംജീരകവും ഗ്രാമ്പൂവുമാണ് ഉപയോഗിച്ചതെന്ന് അഫ്രീദി വ്യക്തമാക്കി.
റാവാൽപിണ്ടിയിൽ നടന്ന രക്തസാക്ഷിദിന പരിപാടികളിൽ പങ്കെടുക്കുക്കവേ അഫ്രീദി പുകയില ഉൽപന്നം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് ഇൻറർനെറ്റിൽ ട്രോളുകളായി വ്യാപിച്ചതിനെ തുടർന്നാണ് അഫ്രീദി രംഗത്തെത്തിയത്. പാകിസ്താനിലെ പുകയില ഉൽപന്നമായ നസ്വർ ആണിതെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായമുയർന്നു.
പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഉന്നത സൈനിക ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, നിയമനിർമ്മാതാക്കൾ, രക്തസാക്ഷികളുടെ കുടുംബങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് സംഭവം.
#Lala (Shahid Afridi) and Naswar, still a better love story than twilight. pic.twitter.com/JYqXdhtTt5
— Ali Salman Alvi (@alisalmanalvi) September 6, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.