ഷാകിബ് ദ ഒാൾറൗണ്ടർ
text_fieldsലണ്ടൻ: 322 റൺസെന്ന മാന്യമായ സ്കോർ ബംഗ്ലാദേശ് പോലൊരു ടീമിനെതിരെ വിജയം സ്വപ്നം കാ ണാവുന്ന ഇന്നിങ്സായിരുന്നോ? ആണെന്ന് ഉറപ്പിച്ചായിരുന്നു നിർണായക മത്സരത്തിൽ കഴ ിഞ്ഞ ദിവസം വിൻഡീസ് രണ്ടാമത് മൈതാനത്തിറങ്ങിയത്. പക്ഷേ, മൂന്നാം നമ്പറിൽ എത്തിയ ഷാകി ബെന്ന വെറ്ററൻ താരം എല്ലാം തകർത്തുകളഞ്ഞു. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും കു റിച്ച് ഇംഗ്ലീഷ് ലോകകപ്പിൽ ആദ്യ മൂന്നു കളികൾ ആഘോഷമാക്കിയെത്തിയ ഷാകിബ് വിൻഡീസിനെതിരെ ബാറ്റുമായി ഉറഞ്ഞുതുള്ളിയപ്പോൾ 41 ഒാവറിലാണ് കരീബിയൻ പ്രതീക്ഷകൾ കരിഞ്ഞുണങ്ങിയത്.
നോക്കൗട്ട് സാധ്യതകളും അതോടെ അപകടത്തിലായി. 99 പന്ത് നേരിട്ട് 124 റൺസ് കുറിച്ച ഷാകിബ് ബാറ്റുകൊണ്ട് മാത്രമല്ല, രണ്ട് വിലപ്പെട്ട വിക്കറ്റുമായി പന്തുകൊണ്ടും ഇന്ദ്രജാലം കാണിച്ചാണ് കഴിഞ്ഞദിവസം മടങ്ങിയത്. കോഹ്ലിയും വാർണറും രോഹിതും ഫിഞ്ചും റൂട്ടും ബട്ലറും വാഴുന്ന ക്രീസിൽ ഒരു ബംഗ്ലാദേശുകാരനെ പരിഗണിക്കാൻ വരെട്ടയെന്ന വരേണ്യ മനസ്സിനോട് കലഹിച്ചാണ് ഇൗ ലോകകപ്പിലുടനീളം ഷാകിബ് മിന്നും ഫോം തുടരുന്നത്. എത്രയെത്ര റെക്കോഡുകളാണ് ഒറ്റ മത്സരംകൊണ്ട് ബംഗ്ലാദേശിെൻറ മാസ്റ്റർ ബ്ലാസ്റ്റർ കഴിഞ്ഞദിവസം ടോണ്ടനിൽ മാറ്റിയെഴുതിയത്. ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ 6,000 റൺസും 250 വിക്കറ്റും തികക്കുന്ന താരം, ലോകകപ്പിലെ ആദ്യ നാല് ഇന്നിങ്സുകളിൽ തുടർച്ചയായി 50 റണ്ണിൽ കൂടുതലെടുക്കുന്ന നാലാമത്തെ താരം, ബംഗ്ലാേദശിനായി 6,000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരം...
250 വിക്കറ്റും 6,000 റൺസും തികച്ച മറ്റു മൂന്നു ഒാൾറൗണ്ടർമാരെ അറിയുേമ്പാഴാണ് ഷാകിബിെൻറ വാഴ്ത്താൻ വൈകിയെന്ന് തിരിച്ചറിയുക. ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ്, ലങ്കൻ താരം സനത് ജയസൂര്യ, പാകിസ്താെൻറ ശാഹിദ് അഫ്രീദി എന്നിവർ പക്ഷേ, ഇൗ കടമ്പ കടക്കാൻ കൂടുതൽ കാത്തിരുന്നവരാണ്. രണ്ട് വിക്കറ്റോ കൂടുതലോ എടുക്കുകയും 50ലധികം റൺസ് നേടുകയും ചെയ്ത 23 ഇന്നിങ്സാണ് ഏകദിനത്തിൽ ഷാകിബ് പൂർത്തിയാക്കുന്നത്. കാലിസ് മാത്രമാണ് ഇതിലും മുൻഗാമി. കഴിഞ്ഞ ദിവസം 83 പന്തിൽ സെഞ്ച്വറി തികച്ചതോടെ ഒരു ബംഗ്ലാദേശ് താരം കുറിക്കുന്ന ഏറ്റവും വേഗത്തിലുള്ള സെഞ്ച്വറിയുമായി അത്. ഇൗ ലോകകപ്പിൽ ഇന്നലെ മോർഗനും നേരേത്ത ജോസ് ബട്ലറും മാത്രമാണ് അതിലും കുറഞ്ഞ പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയവർ.
2009 മുതൽ ശാകിബ് െഎ.സി.സി റാങ്കിങ്ങിൽ മുൻനിരയിലുണ്ട്. ചെറിയ ഇടവേളയൊഴിച്ചാൽ ഒരു പതിറ്റാണ്ടിലേറെ കാലം ആദ്യ പത്തിൽ നിലനിൽക്കാനായതുതന്നെ ശാകിബി െൻറ പ്രതിഭ വിളിച്ചോതുന്നു. ആസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പൻമാരെ വാഴ്ത്താൻ മത്സരിക്കുന്ന മാധ്യമങ്ങൾ ബംഗ്ലാദേശിനെ എന്നേ വിട്ടതിനാൽ ശാകിബും വെള്ളിവെളിച്ചത്തിൽനിന്ന് അപ്രത്യക്ഷമാകുക സ്വാഭാവികം. അതുപക്ഷേ, ഇനിയും തുടരാനാകില്ലെന്ന പ്രഖ്യാപനമാണ് ഏറെ വൈകിയാണെങ്കിലും ഇൗ ലോകകപ്പിലെ ഷാകിബിെൻറ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.