Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശാ​കി​ബു​ൽ ഹ​സ​ന്...

ശാ​കി​ബു​ൽ ഹ​സ​ന് പറ്റിയത് മണ്ടത്തരം; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

text_fields
bookmark_border
ശാ​കി​ബു​ൽ ഹ​സ​ന് പറ്റിയത് മണ്ടത്തരം; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
cancel

ധാ​ക്ക: വാ​തു​വെ​പ്പ്​ കേ​സി​ൽ വിലക്ക് നേരിടുന്ന ബംഗ്ലാദേശ് താരം ശാ​കി​ബു​ൽ ഹ​സ​ന് സംഭവം കൈകാര്യം ചെയ്യുന് നതിൽ​ പറ്റിയത് വൻ മണ്ടത്തരം. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​നി​ടെ ഒ​ത്തു​ക​ളി​ക്കു​ന്ന ​തി​ന്​ പ​ണം വാ​ഗ്​​ദാ​നം ചെ​യ്​​ത്​ വാ​തു​വെ​പ്പ്​ സം​ഘം സ​മീ​പി​ച്ച കാ​ര്യം ഐ.​സി.​സി​യു​ടെ അ​ഴി​മ​തി​വി​ രു​ദ്ധ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വി​ല​ക്ക്.

ഐ.സി.സിയുടെ അഴിമതി വിര ുദ്ധ യൂണിറ്റ് 2019 ജനുവരിയിലും ആഗസ്റ്റിലും ശാകിബ് അൽ ഹസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം നൽകിയ ഉത്തരങ് ങളും വിവരങ്ങളും താരത്തിനെതിരെ തെളിവായി ഉപയോഗിക്കാമെന്ന് ശാ​കിബിന് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തൻെറ വീ ഴ്ചകൾ അന്ന് ശാ​കി​ബ് സമ്മതിച്ചു.

2018 ജനുവരിയിൽ നടന്ന ബംഗ്ലാദേശ്- ശ്രീലങ്ക- സിംബാബ്‌വെ രാജ്യങ്ങൾ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരക്കിടെയാണ് ഇന്ത്യൻ വാതുവെപ്പുകാരൻ ദീപക് അഗർവാൾ ആദ്യമായി ശാ​കിബിനെ സമീപിച്ചത്. ഐ‌.പി‌.എല്ലിനിടെയും ഇയാൾ താരത്തെ തേടിയെത്തി. 2017ൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ധാക്ക ഡൈനാമൈറ്റ്സ് ടീമിലെ അംഗമായിരുന്നു ശാ​കിബ് അൽ ഹസൻ. ഇവിടെ നിന്നാണ് ശാ​കിബിൻെറ ഫോൺനമ്പർ ഇയാൾ കൈക്കലാക്കുന്നത്. 2017 നവംബർ പകുതിയോടെ ഇരുവരും വാട്ടസ്ആപ്പിൽ ബന്ധപ്പെട്ടു. തുടർന്ന് വാതുവെപ്പുകാരൻ അദ്ദേഹത്തെ കാണാൻ ശ്രമം തുടങ്ങി.

2018 ജനുവരിയിൽ ത്രിരാഷ്ട്ര പരമ്പരക്കുള്ള ടീമിൽ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ശാ​കിബും അഗർവാളും ചാറ്റിങ് വീണ്ടും ആരംഭിച്ചു. ജനുവരി 19ന് അഗർവാളിൽ നിന്ന് ശാകിബിന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു, അന്നത്തെ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ അർപിച്ചുള്ള സന്ദേശമായിരുന്നു ഇത്. ഇതിന് പിന്നാലെ "നമ്മൾ ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ടോ അല്ലെങ്കിൽ ഞാൻ ഐ.പി‌.എൽ വരെ കാത്തിരിക്കണോ" എന്ന സന്ദേശം ശാകിബിൻെറ ഫോണിലെത്തി. ഈ സന്ദേശത്തിലെ "വർക്ക്" എന്ന പരാമർശം വാതുവെപ്പുകാരന് വിവരങ്ങൾ നൽകുന്നതിനുള്ള ഒരു സൂചനയായിരുന്നു.എന്നാൽ ഇത് ശാ​കിബ് എവിടെയും റിപ്പോർട്ട് ചെയ്തില്ല.

ജനുവരി 23ന് അഗർവാളിൽ നിന്ന് ശാകിബിന് മറ്റൊരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. ഈ സീരീസിൽ എന്തെങ്കിലും ഉണ്ടോ ബ്രോ? എന്നായിരുന്നു അത്. ത്രിരാഷ്ട്ര പരമ്പരയുമായി ബന്ധപ്പെട്ട് വാതുവെപ്പുകാരന് വിവരങ്ങൾ നൽകാനായിരുന്നു അഗർവാളിൻെറ അഭ്യർത്ഥനയെന്ന് ശാ​കിബ് സ്ഥിരീകരിച്ചു.

പിന്നീട് സൺ‌റൈസേഴ്‌സ് ഹൈദരാബാദും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള ഐ‌.പി.എൽ മത്സരത്തിൽ ഒരു കളിക്കാരൻ കളിക്കുമോ എന്ന് ചോദിച്ച് 2018 ഏപ്രിൽ 26ന് ശാ​കിബിന് അഗൾവാളിൽ നിന്ന് സന്ദേശം ലഭിച്ചു. അന്ന് സൺ‌റൈസേഴ്‌സിനായി കളിക്കുകയായിരുന്നു ശാകിബ്. തുടർന്ന് ഇരുവരും ബിറ്റ്കോയിനുകൾ, ഡോളർ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. ശാ​കിബിൻെറ ഡോളർ അക്കൗണ്ട് വിശദാംശങ്ങൾ ഇയാൾ ചോദിച്ചറിഞ്ഞു. എന്നാൽ ഇയാളെ നേരിട്ട് കാണണമെന്ന് ശാ​കിബ് നിലപാടെടുത്തു.

ഏപ്രിൽ 26 ലെ ചാറ്റിങ്ങിലെ നിരവധി സന്ദേശങ്ങൾ പിന്നീട് ഡീലിറ്റ് ചെയ്തു. ഇല്ലാതാക്കിയ ഈ സന്ദേശങ്ങളിൽ അഗർവാളിൽ നിന്നുള്ള വിവരങ്ങൾ ഉണ്ടെന്ന് താരം സ്ഥിരീകരിച്ചു. സംഭാഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അഗർവാളിൽ നിന്നുള്ള അഭ്യർത്ഥനകളൊന്നും താൻ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ഐ.സി.സി എ.സി.യുവിനോട് പറഞ്ഞു.

ഇന്ത്യൻ പര്യടനത്തിന് ഒരുങ്ങുന്ന ബംഗ്ലാദേശ് ടീമിന് വലിയ തിരിച്ചടിയാണ് നായകൻെറ വിലക്ക്. ഇനി 2020 ഒക്ടോബർ 29 മുതൽ മാത്രമേ ശാ​കിബിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങാൻ കഴിയൂ. അതായത് 2020 ഇന്ത്യൻ പ്രീമിയർ ലീഗ്, ടി20 ലോകകപ്പ് എന്നിവയിൽ ശാ​കിബ് ഉണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappShakib Al HasanIndian bookie
News Summary - Shakib Al Hasan's WhatsApp messages with alleged Indian bookie revealed
Next Story