മകനെ ചൂതാട്ടത്തിന് പ്രേരിപ്പിച്ചെന്ന്; വോണിനെതിരെ വ്യാജ വാർത്ത
text_fieldsമെൽബൺ: ആസ്ത്രേലിയൻ സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ ഒരു ഗോസിപ്പ് മാഗസിൻ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ്. വോണിെൻറ മുൻ ഭാര്യ പറഞ്ഞെന്ന വ്യാജേന ‘വുമൺസ് ഡേ’ പബ്ലിഷ് ചെയ്ത ലേഖനമാണ് താരത്തെ വീണ്ടും വാർത്തകളിൽ നിറച്ചത്.
വോണിെൻറ ഭാര്യയായിരുന്ന സിമോൺ കലാഹാൻ, മകനായ ജാക്സനെ വോൺ ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയാണെന്ന് പറഞ്ഞതായി വുമൺസ് ഡേ റിപ്പോർട്ട് ചെയ്യുന്നു. ഒരു ‘പോകർ കോമ്പറ്റീഷനി’ൽ മുൻ ക്രിക്കർ മകനുമൊത്ത് പെങ്കടുത്തതിൽ സിമോൺ അതീവ ദു:ഖിതയാണെന്നുമൊക്കെ ലേഖനത്തിലുണ്ട്. പേര് പറയാത്ത സിമോണിെൻറ സുഹൃത്തുക്കളാണ് വാർത്തയുടെ ഉറവിടമായി വുമൺസ്ഡേ പറയുന്നത്.
വോണിെൻറ ദാമ്പത്യ ജീവിതവും പ്രണയകഥകളുമൊക്കെ ആഘോഷമാക്കാറുള്ള ആസ്ത്രേലിയൻ മാഗസിനുകൾ സംഭവം ഏറ്റെടുക്കുകയായിരുന്നു. വാർത്ത വ്യാജമാണെന്ന് ആരോപിച്ച് വോൺ രംഗത്ത് വന്നു. വാർത്തയിൽ പ്രകോപിതനായി ‘വുമൺസ്ഡേ നിങ്ങൾ ഒരു അപമാനമാണ്’ എന്ന് വോൺ ട്വിറ്ററിൽ കുറിച്ചിരുന്നു.
Woman’s day you are a disgrace. I’m not sure what possess you to continue this attack & making up lies about me, my family or my private life. What is the media watchdog doing about this constant harassment & continual lies about made up stories with no substance whatsoever ?
— Shane Warne (@ShaneWarne) January 22, 2018
‘തന്നെ കുറിച്ചും തെൻറ കുടുംബത്തെ കുറിച്ചും നിരന്തരമായി തെറ്റായ വാർത്തകൾ കൊടുക്കുന്നത് എന്തിനാണെന്നും. മാധ്യമങ്ങളുടെ ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കാതെ അധികൃതർ എന്താണ് ചെയ്യുന്നത്’ എന്നുമൊക്കെ വോൺ തുറന്നടിച്ചു. വോണിെൻറ ഭാര്യയും വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വോൺ നല്ല പിതാവാണെന്നും കുട്ടികളുടെ മികച്ച ജീവിതത്തിനാണ് അദ്ദേഹം മുൻഗണന കൊടുക്കുന്നതെന്നും വോണിെൻറ ഭാര്യ പറഞ്ഞതായുള്ള ട്വീറ്റും വോൺ പങ്ക് വെച്ചിരുന്നു.
Ps My ex wife is also furious & sent me this quote to post !
— Shane Warne (@ShaneWarne) January 22, 2018
“Shane’s a great father - he always puts the children’s well being first & it’s not fair the way WD or other media outlets continually make up lies & write stories with no substance involving our children or family”
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.