ശശാങ്ക് മനോഹർ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു; ഇനിയാര് ?
text_fieldsദുബൈ: ശശാങ്ക് മനോഹര്‍ ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ( ഐ.സി.സി) ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു. ചെയര്‍മാനായി തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പടിയിറക്കം. ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖ്വാജ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്ന് ഐ.സി.സി അറിയിച്ചു. പുതിയ ആളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച ഐസിസി ബോര്‍ഡ് യോഗം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
ബി.സി.സി.ഐ മുൻ പ്രസിഡൻറ് കൂടിയായിരുന്ന ശശാങ്ക് മനോഹർ 2015 നവംബറിലായിരുന്നു ഐ.സി.സിയുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന ആദ്യ ചെയർമാനായി സ്ഥാനമേൽക്കുന്നത്. ഐ.സി.സി ഗവേണിങ് ബോഡി അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.
ക്രിക്കറ്റിെൻറ ഇപ്പോഴുള്ള വളര്‍ച്ചക്കായി ചെയ്ത സേവനങ്ങള്‍ക്കും ഐ.സി.സിയെ മികച്ച രീതിയില്‍ മുന്നിൽ നിന്ന് നയിച്ചതിനും ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് മനു സ്വാഹ്നിയും ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയും ശശാങ്കിനോട് നന്ദി പറഞ്ഞു.
ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്‌സിന് അടുത്ത ചെയർമാൻ സ്ഥാനത്തേക്ക് മുന്‍തൂക്കം കൽപ്പിക്കുന്നുണ്ടെങ്കിലും. നിലവിലെ ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലിക്കും സാധ്യതയുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.