ധവാൻ ലോകത്തെ മികച്ച ഒാപണിങ് ബാറ്റ്സ്മാൻ -സൗരവ് ഗാംഗുലി
text_fieldsകൊൽക്കത്ത: വെള്ളിയാഴ്ച രാത്രി ഡൽഹി കാപ്പിറ്റൽസിെൻറ വിജയശിൽപിയായി മാറിയ ശിഖർ ധവാനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ നായകനും ഡൽഹി ക്യാപിറ്റൽസ് ഉപദേശകനുമായ സൗരവ് ഗാംഗുലി. ലോകത്തെ മികച്ച ഒാപണിങ് ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ശിഖർ ധവാനെന്നും താരെത്ത സ്വന്തമാക്കാൻ ഡൽഹിക്ക് കഴിഞ്ഞത് വലിയ നേട്ടമാണെന്നും ഗാംഗുലി പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 97 റൺസ് നേടി ധവാൻ വിജയശിൽപിയായതിനു പിന്നാലെയാണ് ഗാംഗുലിയുടെ വാക്കുകൾ.
‘‘സൺറൈസേഴ്സ് ഹൈദരാബാദ് വിടുമെന്ന വാർത്തയെത്തിയതിനു പിന്നാലെ ധവാനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ഡൽഹി നടത്തിയിരുന്നു. ലോകത്തെ മികച്ച ഒാപണിങ് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ധവാൻ. ഇതുവരെ കാര്യമായ ഫോമിലേക്കെത്താൻ കഴിയാതിരുന്ന താരം ഒടുവിൽ കഴിവു തെളിയിച്ച് തിരിച്ചെത്തിയിരിക്കുന്നു. ടൂർണമെൻറിെൻറ രണ്ടാം ഘട്ടമാണിത്. നിർണായക സമയത്ത് ധവാൻ ഫോമിലേക്കെത്തുന്നത് ടീമിെൻറ കുതിപ്പിന് നിർണായകമാവും’’ -ഗാംഗുലി പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത ശുഭ്മാൻ ഗില്ലിെൻറയും (39 പന്തിൽ 65) ആന്ദ്രെ റസ്സലിെൻറയും (21 പന്തിൽ 45) കരുത്തിൽ നിശ്ചിത ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ശിഖർ ധവാനും ഋഷഭ് പന്തും (31 പന്തിൽ 46) ചേർന്നാണ് വിജയത്തിലേക്ക് നയിച്ചത്.
രണ്ടു സിക്സും 11 ഫോറും അതിർത്തി കടത്തിയ ധവാൻ 63 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നു. കോളിൻ ഇൻഗ്രാം (14) സിക്സറുമായി ഏഴു പന്ത് ബാക്കിയിരിക്കെ കളി ജയിപ്പിച്ചതോടെ, ട്വൻറി20യിലെ കന്നി സെഞ്ച്വറി കുറിക്കാൻ ധവാനായില്ല. ‘‘ട്വൻറി20 ക്രിക്കറ്റിൽ സെഞ്ച്വറി അത്ര എളുപ്പമുള്ള കാര്യമല്ല. കളി ജയിക്കുകയെന്നതാണ് പ്രധാനം’’ -ഗാംഗുലി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.