സഞ്ജു ഇൻ, ധവാൻ ഒൗട്ട്
text_fieldsന്യൂഡൽഹി: ഒക്ടോബറിൽ ആസ്ത്രേലിയയിൽ നടക്കുന്ന ട്വൻറി 20 ലോകകപ്പിനുള്ള ഇന്ത്യൻ ട ീമിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജു സാംസണിന് അവസരം. പരിക്ക് മൂലം ന്യൂസിലൻഡ് പര്യടന ത്തിനുള്ള ടീമിൽ നിന്ന് പുറത്തായ ശിഖർ ധവാന് പകരമാണ് ട്വൻറി 20 ടീമിൽ സഞ്ജു സാംസ ണിന് അവസരം ലഭിച്ചത്. ഡൽഹി ഓപണർ പൃഥി ഷായാണ് ഏകദിനത്തിൽ ധവാെൻറ പകരക്കാരൻ. വെള്ള ിയാഴ്ച ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് ട്വൻറി 20 മത്സരങ്ങളാണുള്ളത്. ഏതാനും മാസങ്ങളായി ഇന്ത്യൻ ടീമിൽ സ്ഥാനം നേടുമെങ്കിലും കളിക്കാൻ കാര്യമായ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് പ്രതീക്ഷയേകിയാണ് വീണ്ടും വിളിയെത്തിയത്. ശ്രീലങ്കക്കെതിരായ ട്വൻറി 20 പരമ്പരയിൽ ടീമിലുണ്ടായിരുന്ന സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. ഇന്ത്യൻ എ ടീമിനൊപ്പം ന്യൂസിലാൻഡിലുള്ള സഞ്ജുവിന് ഈ പരമ്പരയിൽ കൂടുതൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മരുന്നിലൂടെ നിരോധിത മരുന്ന് ശരീരത്തിലെത്തിയതോടെ ഉത്തേജക ഏജൻസിയുടെ വിലക്ക് നേരിട്ട പൃഥി ഷാ അടുത്തിടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
ആസ്ട്രേലിയക്കെതിരായ അവസാന ഏകദിന മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് ധവാന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ പേസ് ബൗളർ ഇശാന്ത് ശർമക്ക് ടെസ്റ്റ് പരമ്പരയും നഷ്ടമായി. വിരലിന് പരിക്കേറ്റ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ന്യൂസിലൻഡ് പര്യടനത്തിനുമുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണങ്കാലിന് പരിക്കേറ്റ ഇശാന്ത് ഫെബ്രുവരി 21ന് ആരംഭിക്കുന്ന ടെസ്റ്റിനുമുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇശാന്തിന് ആറാഴ്ച വിശ്രമം വേണ്ടിവരുെമന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. വിരലിനേറ്റ പരിക്കിൽനിന്ന് മോചിതനായി വരുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ന്യൂസിലൻഡ് ടെസ്റ്റുകളുടെ തയാറെടുപ്പുകൾക്കായി ബംഗാളിെൻറ അടുത്ത രഞ്ജി മത്സരത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 34കാരനായ ധവാൻ അടുത്തിടെയായി പരിക്കിെൻറ പിടിയിലാണ്.
2019 ഏകദിന ലോകകപ്പിൽ ആസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായെങ്കിലും പരിക്കിനെ തുടർന്ന് മടങ്ങേണ്ടിവന്നു. കഴിഞ്ഞ മാസം വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയും പരിക്കിനെ തുടർന്ന് നഷ്ടമായിരുന്നു.
വിദർഭക്കെതിരായ മത്സരത്തിൽ ഡൽഹിക്കായി പന്തെറിയുന്നതിനിടെ കണങ്കാലിന് പരിക്കേറ്റ ഇശാന്തിന് പകരം ഡൽഹി താരം തന്നെയായ നവ്ദീപ് സൈനിക്കാണ് സാധ്യത. ഇശാന്തിെൻറ പരിക്കിെൻറ ഗൗരവം പരിശോധിച്ച ശേഷമായിരിക്കും പകരക്കാരനെ തീരുമാനിക്കുക. ന്യൂസിലൻഡിനെതിരെ ഇന്ത്യ അഞ്ച് ട്വൻറി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.