യൂട്യൂബ് ഷോയിൽ അപകീർത്തിപ്പെടുത്തിയെന്ന്; ശുഐബ് അക്തറിനെതിരെ മാനനഷ്ട കേസ്
text_fieldsഇസ്ലാമാബാദ്: യൂട്യൂബ് ഷോയിൽ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് മുൻ പാകിസ്താൻ ക്രിക്കറ ്റ് താരം ശുഐബ് അക്തറിനെതിരെ മാനനഷ്ട കേസ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻെറ നിയമ ഉപദേഷ്ടാവായ തഫസുൽ റി സ്വിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് അക്തറിന് വിനയായത്.
വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെച്ചതിന ് ഉമർ അക്മലിനെ വിലക്കിയ സംഭവത്തെക്കുറിച്ച് തയാറാക്കിയ വീഡിയോയിലായിരുന്നു അക്തറിൻെറ വിവാദ പരാമർശം. ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയിൽ സൈബർ നിയമപ്രകാരം മാനനഷ്ട, ക്രിമിനൽ കേസുകളാണ് റിസ്‌വി ഫയൽ ചെയ്തത്.
വിഡിയോയിൽ ബാർ കൗൺസിലിനെതിരെ നടത്തിയ അക്തറിൻെറ പരാമർശം അഭിഭാഷക സമൂഹത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബാർ കൗൺസിൽ അക്തറിന് മുന്നറിയിപ്പും നൽകി. അക്തറിൻെറ പരാമർശം സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ലെന്നും ബോര്‍ഡിൻെറ നിയമ വകുപ്പിനെയും നിയമോപദേഷ്ടാവിനെയും കുറിച്ച് പരസ്യമായി മോശം വാക്കുകളിൽ അഭിപ്രായപ്രകടനം നടത്തിയതിൽ നിരാശയുണ്ടെന്ന് പി.സി.ബി പ്രതികരിച്ചു.
റിസ്‌വി വ്യക്തിപരമായ അജണ്ടകൾ െവച്ചാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു അക്തറിൻെറ പ്രധാന ആരോപണം. മുൻ പാക് നായകൻ ശാഹിദ് അഫ്രീദിയെ കോടതി കയറ്റിയ സംഭവത്തിലും റിസ്‌വിക്കെതിരെ അക്തർ രംഗത്തെത്തിയിരുന്നു. യൂട്യൂബ് വിഡിയോയിൽ ഉമറിനെ പിന്തുണച്ച അക്തർ മൂന്ന് വർഷം വിലക്കേർപ്പെടുത്തിയ ബോർഡിൻെറ അച്ചടക്ക പാനലിനെതിരെയും വിമർശനമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.