ശ്രേയസ് അയ്യർക്ക് ഇരട്ട സെഞ്ച്വറി; സന്നാഹം സമനിലയിൽ
text_fieldsമുംബൈ: ജാക്സൺ ബേഡ്, മിച്ചൽ മാർഷ്, നഥാൻ ലിയോൺ, സ്റ്റീവ് ഒകീഫ്... ഇന്ത്യയെ എറിഞ്ഞിടാൻ കൊണ്ടുവന്ന ഒാസീസ് ബൗളർമാരെയെല്ലാം തലങ്ങുംവിലങ്ങും പറത്തി മുംബൈ ബാർബോൺ സ്റ്റേഡിയത്തിൽ ശ്രേയസ് അയ്യരുടെ വൺമാൻ ഷോ. ഒാസീസ്^ഇന്ത്യ ‘എ’ സന്നാഹമത്സരം സമനിലയിൽ കലാശിച്ചെങ്കിലും ദേശീയ ടീം സെലക്ടർമാർക്കു മുന്നിൽ അവഗണിക്കാനാകാത്ത പ്രകടനവുമായി അയ്യർ ഇരട്ട സെഞ്ച്വറി നേടി (202 നോട്ടൗട്ട്). ആസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിന് (469) ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ തിരിച്ചടിച്ച ഇന്ത്യ എ 403 റൺസ് അടിച്ചുകൂട്ടി. രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയ നാലുവിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തതോടെ മൂന്നു ദിവസത്തെ സന്നാഹം അവസാനിച്ചു.
സ്കോർ: ആസ്ട്രേലിയ 469/7 ഡി., 110/4. ഇന്ത്യ എ 403.
85 റൺെസന്ന നിലയിൽ ഇന്നലെ ബാറ്റിങ് തുടങ്ങിയ അയ്യർ 103 പന്തിൽ 100ഉം, 210 പന്തിൽ 200ഉം കടന്നു. ഏഴ് സിക്സും 27 ബൗണ്ടറിയുമുൾെപ്പടെ അയ്യർ ഡബിൾ കുറിച്ചപ്പോൾ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ താരത്തിെൻറ ഉയർന്ന സ്കോറായി. അയ്യർക്ക് കൂട്ടായി കൃഷ്ണപ്പ ഗൗതമും (74) നിന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.