ഷോൺ മാർഷിനും സെഞ്ച്വറി; ഇന്ത്യ എക്ക് വിക്കറ്റ് വീഴ്ച
text_fieldsമുംബൈ: സ്റ്റീവ് സ്മിത്തിന് പിന്നാലെ ഷോൺ മാർഷിെൻറയും (104) സെഞ്ച്വറിയോടെ ആസ്ട്രേലിയ പടുത്തുയർത്തിയ ടോട്ടലിന് മറുപടിയുമായി ഇന്ത്യ എയുടെ ബാറ്റിങ്. ഇന്ത്യൻ പിച്ചിൽ ബാറ്റിങ് വഴങ്ങുമെന്ന് തെളിയിച്ച ഒാസീസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 469 റൺസ് അടിച്ചുകൂട്ടി.
രണ്ടാം ദിനം മറുപടി ബാറ്റുമായി ക്രീസിലേക്കെത്തിയ ഇന്ത്യക്ക് തുടക്കം പിഴച്ചെങ്കിലും ശ്രേയസ് അയ്യരുടെ അർധസെഞ്ച്വറിയിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. അയ്യർക്ക് തുണയായി കൗമാരതാരം ഋഷഭ് പന്താണ് (3) ക്രീസിൽ. ഒാസീസ് ഇന്നിങ്സിന് മറുപടി ക്രീസിലിറങ്ങിയ ഇന്ത്യ എക്ക് തുടക്കം പ്രതീക്ഷിച്ചപോലെ നന്നായില്ല.
പന്തുകളെ കൂടുതൽ പ്രതിരോധിക്കാൻ ശ്രമിച്ച അഖിൽ ഹെർവാഡ്കർ (4) നഥാൻ ലിയോണിെൻറ പന്തിൽ ബൗൾഡായി. ഇതോടെ പ്രിയങ്ക് പാഞ്ചാലിന് (36) കൂട്ടായി ക്രീസിലെത്തിയ ശ്രേയസ് അയ്യർ ആദ്യം പന്തുകളെ ക്ഷമയോടെ പ്രതിരോധിച്ചെങ്കിലും പിന്നീട് സ്റ്റൈൽ മാറ്റി. ട്വൻറി20 ശൈലിയിൽ അടിച്ചുപരത്തിയ അയ്യർ 93 പന്തിൽ 85 റൺസെടുത്ത് പുറത്താകാതെ സെഞ്ച്വറിക്കരികെ നിൽക്കുകയാണ്. അഞ്ച് സിക്സും ഏഴു ഫോറുമാണ് താരത്തിെൻറ ബാറ്റിൽനിന്ന് പിറന്നത്. എന്നാൽ, പ്രിയങ്ക് പാഞ്ചാലിനെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ലിയോൺ തന്നെ പുറത്താക്കി. ശേഷം കളത്തിലെത്തിയ അങ്കിത് ഭവനും (25) നായകൻ ഹർദിക് പാണ്ഡ്യയും (19) അയ്യർക്ക് കൂട്ടുനൽകിയില്ല.
അവസാനം പുറത്താകാതെ ഋഷഭ് പന്താണ് (3) ക്രീസിലുള്ളത്. ആസ്ട്രേലിയക്കായി ജാക്സൺ ബേഡും നഥാൻ ലിയോണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ദിനം ഷോൺ മാർഷ് സെഞ്ച്വറിയുമായി റിേട്ടഡ് ഒൗട്ട് നൽകിയതിനുശേഷം കളത്തിലെത്തിയ മിച്ചൽ മാർഷും (75) മാത്യു വെയ്ഡും (64) അർധസെഞ്ച്വറിയുമായും പീറ്റർ ഹാൻഡ്സ്കോമ്പ് 45 റൺസുമായും ആസ്ട്രേലിയൻ ഇന്നിങ്സിന് കരുത്തേകി. െഗ്ലൻ മാക്സ്വെല്ലും (16) സ്റ്റീവ് ഒകീഫും (8) പുറത്താകാതെനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.