പിങ്കിൽ കുളിച്ച് കൊൽക്കത്ത; വിഡിയോ പങ്കുവെച്ച് ദാദ
text_fieldsകൊൽക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മൽസരത്തിന് കൊൽക്കത്തയിൽ വെള്ളിയാഴ്ച തുടക്കമാവുകയാണ്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതു യുഗത്തിന് തുടക്കം കുറിക്കുകയാണ് മൽസരത്തിലൂടെ. ഇന്ത്യ ൻ ക്രിക്കറ്റ് ടീമിെൻറ ആദ്യ രാത്രി-പകൽ ടെസ്റ്റ് മൽസരമാണ് ഈഡൻഗാർഡൻസിൽ നടക്കുന്നത്. പിങ്ക് പന്ത് ഉപയോഗിച്ചാണ് കളി നടക്കുന്നതെന്നതും പ്രത്യേകതയാണ്.
Well @bcci and @cab ... look forward to 5 days @JayShah pic.twitter.com/EbZigS3JMk
— Sourav Ganguly (@SGanguly99) November 21, 2019
മൽസരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ സിറ്റി ഓഫ് ജോയ് പിങ്കിൽ കുളിച്ചിരിക്കുന്നതിെൻറ വിഡിയോ ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി ട്വിറ്ററിൽ പങ്കുവെച്ചു. പശ്ചിമബംഗാൾ ക്രിക്കറ്റ് അസോസിയേഷന് അഭിനന്ദനങ്ങൾ. അടുത്ത അഞ്ച് ദിവസത്തെ കളിയെ ഉറ്റുനോക്കുകയാണ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.